1470-490

സംയുക്ത തൊഴിലാളി യൂണിയൻ ധർണ്ണ

തൊഴിലാളി നിയമങ്ങൾ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സംയുക്ത തൊഴിലാളി യൂണിയൻ ധർണ്ണ

കോട്ടക്കൽ . തൊഴിലുടമകൾക്ക് തൊഴിലാളികളെ അടിമകളെ പോലെ ജോലി ചെയ്യിക്കാൻ കഴിയുന്ന തരത്തിലുള്ള നിയമങ്ങളും നടപടികളുമാണ് കേന്ദ്ര സർക്കാറും , വിവിധ സംസ്ഥാന സർക്കാറുകളും നടപ്പിലാക്കി കൊണ്ടിരിക്കുന്നത് .കൂടാതെ വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ നേരിട്ട് പ്രതിരോധ സ്ഥാപനങ്ങൾ തുടങ്ങാൻ അനുവാദം നൽകുകയും ,പ്രതിരോധ മേഖലയെ സ്വകാര്യവൽകരിക്കുകയും ചെയ്യുന്ന തീരുമാനത്തിനെതിരെയും രാജ്യവ്യാപകമായി സംയുക്ത തൊഴിലാളി യൂണിയൻ സൂചനാ സമരങ്ങൾ നടത്തുകയാണ്
      കോട്ടക്കൽ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സി.ഐ. ടി. യു ജില്ലാ സെക്രട്ടറി ടി കബീർ ഉൽഘാടനം ചെയ്തു ,എസ്.ടി.യു ദേശീയ കൗൺസിൽ അംഗം ജുനൈദ് പരവക്കൽ അദ്ധ്യക്ഷൻ ആയിരുന്നു പി ഗോപീകൃഷണൽ ,അടുവണ്ണി മുഹമ്മദ് ,ഹരിദാസൻ മാസ്റ്റർ ,പി.ജയരാജൻ ,പി സേതുമാധവൻ തുടങ്ങിയവർ പ്രസംഗിച്ചു മേലേതിൽ അഹമ്മത് സ്വാഗതവും ബാലമുരളി നന്ദിയും പറഞ്ഞു 

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996