1470-490

സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധദിനം ആചരിച്ചു

സംയുക്ത ട്രേഡ് യൂണിയൻ പഴയന്നൂർ പോസ്റ്റ്ഓഫീസിനു മുന്നിൽ പ്രതിഷേധദിനം ആചരിച്ചു,

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ , പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ ചേലക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയന്നൂർ പോസ്റ്റ്ഓഫീസിനു മുന്നിൽ പ്രതിഷേധ ദിനം ആചരിച്ചു, ഹിന്ദ് മസ്ദൂർ സഭ ചേലക്കര നിയോജക മണ്ഡലം പ്രസിഡണ്ട് സഖാവ് രാഹുൽ . വി.നായർ സ്വാഗതം പറഞ്ഞു,INTUC ചേലക്കര നിയോജകമണ്ഡലം പ്രസിഡണ്ട് പി.കെ.മോഹൻദാസ് അധ്യക്ഷത വഹിച്ചു, എ .ഐ .ടി .യു. സി.സംസ്ഥാന കമ്മറ്റി അംഗം പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു,CITU പഴയന്നൂർ മേഖലാ സെക്രട്ടറി സഖാവ് N.E. പരമേശ്വരൻ മുഖ്യ പ്രഭാഷണം നടത്തി,STU നേതാവ് അബ്ബാസ് നന്ദി രേഖപ്പെടുത്തി, സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ നൗഷാദ്, കെ.എസ്. സുകുമാരൻ ,എൻ.കെ .രവീന്ദ്രൻ , അഗസ്റ്റിൻ മാളിയേക്കൽ , സുൽ ഫിക്കർ പൊറ്റ എന്നിവർ സന്നിഹിതരായി.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996