1470-490

മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും തെർമൽ സ്കാനർ…

മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലേക്കും തെർമൽ സ്കാനർ നൽകുവാൻ പദ്ധതി – രമ്യ ഹരിദാസ് എം പി

ആലത്തൂർ പാർലമെന്റ് മണ്ഡലത്തിലെ എല്ലാ സർക്കാർ, എയ്‌ഡഡ്‌ വിദ്യാലയങ്ങളിലേക്കും പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് ഓരോ തെർമൽ സ്കാനർ വീതം വാങ്ങി നൽകുന്നതിന് പദ്ധതി തയ്യാറാക്കിയതായി രമ്യ ഹരിദാസ് എം. പി അറിയിച്ചു. കോവിഡ്19 വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുമ്പോൾ സുരക്ഷിതത്വം മുൻനിർത്തി കുട്ടികളുടെയും അധ്യാപകരുടെയും ശരീരോഷ്മാവ് കണക്കാക്കുന്നതിനും അതിനനുസരിച്ച് വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ഇത് മൂലം സാധിക്കുമെന്നും ഇതിനായി 50 ലക്ഷം രൂപക്കുള്ള പ്രോജക്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചതായും രമ്യ ഹരിദാസ് എം. പി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069