1470-490

മനുഷ്യനെ കൊല്ലുന്ന ഭീകരൻ ഉറുമ്പ്

ഉറുമ്പുകളുടെ കൂട്ടത്തിലും കൊലയാളികൾ ഉണ്ട്. അത്തരം ഉറുമ്പുകളെപ്പറ്റി നിരവധി പഠനങ്ങളും നടന്നിട്ടുണ്ട്.ഓസ്‌ട്രേലിയയുടെ തീരപ്രദേശങ്ങളില്‍ കണ്ടു വരുന്ന “ബുള്‍ ഡോഗ്’ ഉറുമ്പുകളാണ് ഇക്കൂട്ടത്തിൽ കൂടുതൽ അപകടകാരി.കൊമ്പും ,താടിയും ഉപയോഗിച്ചാണ് ബുള്‍ ഡോഗ് ഉറുമ്പുകളുടെ ആക്രമണം.ഇവര്‍ പല്ലുകള്‍ ഇരയുടെ ശരീരത്തിലേക്ക് ആഴത്തിലിറക്കുകയും ശരീരത്തോട് പറ്റിച്ചേര്‍ന്നിരിക്കുകയും ചെയ്യുന്നു. കടിയേറ്റ് 15 മിനിറ്റിനകം ഒരു സാധാരണ മനുഷ്യന്‍ മരിക്കാനുള്ള വിഷം ഉള്ളിലേക്ക് ഉറുമ്പുകള്‍ കുത്തി നിറക്കാറുണ്ട്. 0.07 ഇഞ്ച് നീളവും, 0.15 ഗ്രാം ഭാരവുമുള്ള ഇവയുടെ ആയുസ് വെറും 21 ദിവസമാണ്.

മനുഷ്യരെ അല്‍പംപോലും ഭയമില്ലാത്ത ഇവര്‍ അക്രമ സ്വഭാവമുള്ളവരാണ്. നിരവധി പ്പേർ ബുള്‍ ഡോഗ് ഉറുമ്പുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തെക്കേ അമേരിക്കന്‍ തദ്ദേശവാസിയായ റിഫ എന്നയിനം ഉറുമ്പുകളും ആളെക്കൊല്ലിയാണ്. വർഷം തോറും നൂറുകണക്കിന് പേർക്ക് ഇതിന്‍റെ കടിയേറ്റ് ചികിത്സതേടേണ്ടി വരുന്നുണ്ട്.

⭕തീയുറുമ്പ് എന്നറിയപ്പെടുന്ന റിഫയുടെ ആക്രണമത്തിന് ഇരയാകുന്നവരിൽ ആറ് ശതമാനംപേർ മരിക്കുന്നതായാണ് കണക്കുകൾ.കൂട്ട ആക്രണത്തിൽ കൃഷിയിടങ്ങളും, വൈദ്യുതി ഉപകരണങ്ങളും മറ്റും തകർക്കുന്ന തീയുറുമ്പുകൾ വർഷന്തോറും കോടികളുടെ നഷ്ടമുണ്ടാക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.

⭕സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സമാനമായ സംഭവങ്ങള്‍ ഇടയ്ക്ക് ഇടയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. സാംസം എന്ന ഇനത്തിൽപ്പെട്ട ഉറുമ്പാണ് ഇവിടങ്ങളിൽ കൂടുതലും ഉള്ളത്. ശ്വസകോശത്തിനു
ചുറ്റുമുളള കലകളെയാണ് ഈ ഉറുമ്പുകളുടെ വിഷം ബാധിക്കുക
.വിഷമേറ്റാല്‍ ഗുരുതരമായ അലർജി അനുഭവപ്പെടുകയും, മരണത്തിലേക്ക് നയിക്കുകയും ചെയ്യപ്പെടും. കാലാവസ്ഥ വ്യതിയാനമാകാം ജനസാന്ദ്ര പ്രദേശത്തേക്ക് സാംസം ഉറുമ്പുകൾ എത്താനുളള കാരണം.വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന വിഷം പുറപ്പെടുവിക്കു ഉറുമ്പുകളും ശാസ്ത്രലോകത്തിന്‍റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിഷപ്പാമ്പുകളേക്കാൾ അപകടകാരികളാണ് ഇത്തരം വിഷഉറുമ്പുകൾ.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253