സുഭിക്ഷ കേരളം പദ്ധതി ഉദ്ഘാടനം

അന്നമനട ഗ്രാമപഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. വി. ആർ സുനിൽകുമാർ എം എൽ എ നിർവ്വഹിച്ചു. കെ പി എം എസ് മാമ്പ്ര യൂണിറ്റിന്റെ ഒരു ഹെക്ടർ സ്ഥലത്താണ് പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കുക. ആദ്യഘട്ടത്തിൽ 12 ഇനം പച്ചക്കറികളും കപ്പയും കൃഷി ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ്, വൈസ് പ്രസിഡന്റ് ടി കെ ഗോപി, പഞ്ചായത്ത് അംഗങ്ങളായ ടി. വി. ഭാസ്ക്കരൻ, എം യു കൃഷ്ണകുമാർ, കൃഷി ഓഫീസർ രേഷ്മ തുടങ്ങിയവർ പങ്കെടുത്തു. തരിശ് ഭൂമിയിലെ കൃഷി പ്രോത്സാഹിപ്പിക്കുക, ഉത്പാദനം വർദ്ധിപ്പിച്ച് കർഷകർക്ക് വരുമാനം ഉറപ്പാക്കുക എന്നിവയാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ലക്ഷ്യം
Comments are closed.