1470-490

ചെറിയ പെരുന്നാളിന്ന് വിദ്യാർത്ഥി കൂട്ടായ്മ ഭക്ഷണ വസ്തുക്കൾ നൽകി.

കെ.എസ് യു.വിന്റെ നേതൃത്വത്തിൽ നടന്ന ഈദ് കിറ്റ് വിതരണ ഉദ്ഘാടനം വി.പി അബ്ദുൾ റഷീദ് നിർവ്വഹിക്കുന്നു.

കുറ്റ്യാടി :കോവിഡ് 19 ജനതയെ വീടുകളിലേക്ക് മാറ്റിയപ്പോൾ സഹായഹസ്തവുമായി കെ.എസ്.യു.വിദ്യാർത്ഥികൾ മാതൃകയായി.വിശുദ്ധ റംസാൻ മാസത്തിന് സമാപനം കുറിച്ച് കൊണ്ട് ചെറിയ പെരുന്നാൾ സമാഗതമാകുമ്പോഴാണ് ഈദ് കിറ്റുകൾ വിതരണം ചെയ്ത് കെ.എസ്.യു. പ്രവർത്തകർ മാതൃകയായത്.കെ .എസ് .യു.കായക്കൊടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കെ.എസ് യു. സംസ്ഥാന ഉപാദ്ധ്യക്ഷൻ റഷീദ് കണ്ണൂർ, കായ ക്കൊടി മണ്ഡലം പ്രസിഡന്റ് നിഹാൽ ഷായ്ക്ക് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. അർജുൻ കറ്റയട്ട്, യൂ വി സാബിത്ത് കെ.എസ്.യു നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട് അർഷാദ് പറമ്പത്ത്,യൂവി റമീസ്, വിമൽ കെ.പി. ബിജു ഫിർദൗസ് എൻ കെ., ഋഷിരാജ്, തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689