1470-490

കേരള കലാമണ്ഡലം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെച്ചു

കേരള കലാമണ്ഡലം മേയ് 26 മുതൽ 29 വരെ നടത്താനിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെച്ചതായി പൊതുവിദ്യാഭ്യാസവകുപ്പ് പരീക്ഷാ കമ്മീഷണർ അറിയിച്ചു. കലാമണ്ഡലം ഏക പരീക്ഷാ കേന്ദ്രമായതിനാലും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് എത്തിചേരാനുള്ള അസൗകര്യവും കണക്കിലെടുത്തുമാണ് പരീക്ഷകൾ മാറ്റിവെച്ചത്. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും. കോവിഡ് 19 പശ്ചാത്തലത്തിൽ പലരും വിവിധ ജില്ലകളിൽ കുടുങ്ങി കിടക്കുന്നതിനാലാണ് ഈ തീരുമാനം. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടപ്പെടുത്താത്ത രീതിയിൽ പരീക്ഷകൾ പുനഃക്രമീകരിക്കുമെന്ന് പരീക്ഷാ കമ്മീഷണർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996