1470-490

കടലിൽ കുടുങ്ങിയ 12 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തൃശൂർ; കടലിൽ കുടുങ്ങിയ 12 മത്സ്യത്തൊഴിലാളികളെ അഴീക്കോട് ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. എറണാകുളം കുഞ്ഞിത്തൈ സ്വദേശിയായ സുനിതാ സുരേഷിന്റെ ഉടമസ്ഥതയിലുള്ള കാർത്തികേയൻ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അഴിമുഖത്ത് നിന്ന് 16 നോട്ടിക്കൽ മൈൽ അകലെ ഗിയർ കേടായതിനെ തുടർന്ന് കടലിൽ ഒഴുകി നടക്കുകയായിരുന്നു ബോട്ട്. ബോട്ടിന്റെ ഉടമസ്ഥൻ വിളിച്ചറിയിച്ചതിനെത്തുടർന്ന് തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധകുമാരിയുടെ നിർദ്ദേശപ്രകാരം പട്രോൾ ബോട്ട് വ്യാഴാഴ്ച രാത്രി 11.15 ന് രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടു. ബോട്ടിലെ തൊഴിലാളികളെയും ബോട്ടിനെയും രക്ഷപ്പെടുത്തി പട്രോൾ ബോട്ട് വെള്ളിയാഴ്ച രാവിലെ 7.45ന് കരയിലെത്തിച്ചു. സീഗാർഡുമാരായ അൻസാർ, മിഥുൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253