കേരള കർഷകസംഘം പ്രതിഷേധ ധർണ്ണ നടത്തി

കെ.പത്മകുമാർ കൊയിലാണ്ടി
കൊയിലാണ്ടി: കേന്ദ്ര സർക്കാറിന്റെ കോവിഡ് പാക്കേജിൽ കേരളത്തിലെ കർഷകർക്ക് പ്രത്യക്ഷമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നടപടിയിൽ പ്രതിഷേധിച്ചും കോർപ്പറേറ്റുകളെ താലോലിക്കുന്ന നയത്തിൽ പ്രതിഷേധിച്ചും കൊയിലാണ്ടി സൗത്ത് മേഖല കർഷക സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ബാങ്കിനു മുമ്പിൽ ധർണ്ണ നടത്തി. ശാരീരിക അകലങ്ങൾ പാലിച്ച് നടത്തിയ ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം കെ.ഷിജു ഉദ്ഘാടനം ചെയ്തു.ഒ.ടി.വിജയൻ, എ.സുധാകരൻ, പി.സതീദേവി എന്നിവർ സംസാരിച്ചു.
എരിയാ കമ്മിറ്റിയുടെ കീഴിൽ വിവിധ മേഖലകളിൽ നടന്ന സമരത്തിൽ വെങ്ങളത്ത് പി.സി.സതീഷ് ചന്ദ്രൻ ,കാപ്പാടിൽ സതീദേവി, ചേമഞ്ചേരിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകൻകോട്ട്, ചെങ്ങോട്ടുകാവിൽ ടി.വി.ഗിരിജ, കൊയിലാണ്ടി സെൻട്രലിൽ നഗരസഭ ചെയർമാൻ കെ.സത്യൻ, കൊല്ലത്ത് കെ.പത്മനാഭൻ,ആനക്കളങ്ങരയിൽ ടി.കെ. കുഞ്ഞിക്കണാരൻ, കീഴരിയൂരി ൽ എം.എം.രവീന്ദ്രൻ, കീഴരിയൂർ സൗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലൻ, അരിക്കുളത്ത് എ.എം.സുഗതൻ,നടേരിയിൽ ആർ.കെ.അനിൽ കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു
Comments are closed.