1470-490

നബാർഡ് വായ്പ പദ്ധതിയിൽ മലപ്പുറത്തെ പ്രാഥമികസഹകരണ സംഘങ്ങളെ ഉൾപ്പെടുത്തണം

നബാർഡ് വായ്പ പദ്ധതിയിൽ മലപ്പുറത്തെ പ്രാഥമികസഹകരണ സംഘങ്ങളെ ഉൾപ്പെടുത്തണം. -കോ-ഓപ്പറേറ്റീവ്എംപ്ലോയീസ്ഫ്രണ്ട്

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: നബാർഡ് കേരള ബാങ്ക് മുഖേന നൽകുന്ന വായ്പ പദ്ധതിയിൽ മലപ്പുറത്തെ പ്രാഥമിക സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തണമെന്ന് കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തിരുരങ്ങാടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു . കേരള ബാങ്കിൽ ലയിക്കാത്ത മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് കീഴിലുള്ള പ്രാഥമിക സംഘങ്ങൾക്ക് വായ്പ നൽകാനാവില്ലെന്നാണ് കേരള ബാങ്ക് അധികൃതരുടെ നിലപാട് . കോവിഡിന്റെ – 19 ൻ്റെ പശ്ചാ ത്തലത്തിൽ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്ക് നബാർഡ് നൽകുന്ന വായ്പ പദ്ധതിയിൽ നിന്നാണ് മലപ്പുറം ജില്ലയിലെ സഹകരണ സംഘങ്ങളെ കേരള ബാങ്കിൽ ലയിച്ചിട്ടില്ലെന്നതിനാൽ ഒഴിവാക്കുന്നത്. കേരള ബാങ്കിൽ ലയിക്കാത്ത മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് കീഴിലുള്ള പ്രാഥമിക സംഘങ്ങൾക്ക് വായ്പ നൽകാനാവില്ലെന്നാണ് കേരള ബാങ്ക് അധികൃതരുടെ നിലപാട് . കോവിഡിന്റെ 19- ൻ്റെ പശ്ചാത്തല ത്തിൽ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്ക് നബാർഡ് നൽകുന്ന വായ്പ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നത് തികച്ചും പ്രതിഷേ ധാർഹമാണ് .

മലപ്പുറം ജില്ലാങ്ക് കേരള ബാങ്കിൽ ലയിക്കാത്ത രാഷ്ട്രീയ വിരോധം വെച്ച് ജില്ല സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റർ രാഷ്ട്രീയ താല്പര്യങ്ങൾക്ക് അനുസൃതമായി വായ്‌പ അപേക്ഷ നൽകാത്തത് തികച്ചും പ്രതിഷേധാർഹമാണ് . മഹാമാരിയുടെ സമയത്ത് രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെടുന്ന ഇടത് സർക്കാർ ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ജില്ലയിലെ 123 പ്രാഥമിക സംഘങ്ങളിലെ പാവപ്പെട്ട സാധാരണക്കാരൻ്റെ ആനുകൂല്യമാണ്നിഷേധിച്ചിരിക്കുന്നത് . സർക്കാർ എത്രെയും പെട്ടെന്ന് ഈ നിലപാടിൽ നിന്ന് പിന്നോട്ട് പോകണമെന്നും ജില്ലയെ ഉടൻ തന്നെ പദ്ധതിയിൽ അംഗമാക്കാനുള്ള നടപടിയെടുക്കണമെന്നും താലൂക്ക് പ്രസിഡന്റ് സി.വിജയനും താലൂക്ക് സെക്രട്ടറി രാഹുൽ ജി നാഥ് എന്നിവർ ആവശ്യപെട്ടു .

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253