1470-490

പ്രളയ ദുരന്തം; മുൻസിപാലിറ്റി ഭരണ പ്രതിപക്ഷങ്ങളുടെ പിടിപ്പുകേട്

പരപ്പനങ്ങാടി:-
വരാനിരിക്കുന്ന പ്രളയ ദുരന്തം മുൻസിപാലിറ്റി ഭരണ പ്രതിപക്ഷ പാർട്ടികളുടെ പിടിപ്പുകേട്.
തുടർച്ചയായി രണ്ട് തവണ പ്രളയം ദുരിന്തംവിതച്ചിട്ടും മുനിസിപ്പാലിറ്റി ഭരണ പ്രതിപക്ഷ കക്ഷികളുടെ അലസതയാണ് കീരനല്ലൂർ ന്യൂകെട്ടിലെ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്യാതെ പുഴ തൂർന്നുതനെകിടക്കുന്നത്. നിലവിലെ കാലാവസ്ഥ നിരീക്ഷണം വെള്ളപൊക്കം ഉണ്ടാകാൻ 100% സാധ്യത അറിയിച്ചിട്ടും പുഴയിലെ മണ്ണുംചെളിയും നീക്കംചെയ്യാൻ കളക്ടർ മുൻസിപാലിറ്റിക്ക് അനുമതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും പുഴ നന്നാക്കാൻ മുനിസിപ്പാലിറ്റി ഭരണസമിതി തയ്യാറായിട്ടില്ല. സിപിഎമ്മും ജനകീയ സമിതി എന്ന പേരിൽ മുസ്ലിംലീഗിലെ ഒരു പക്ഷവും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന സമരം ലോക്കൽബോഡി ഇലക്ഷനിൽ ഉണ്ടാകാൻപോകുന്ന ജനവികാരം മറച്ചുവക്കാനുള്ള ഒരു അടവായിട്ടെ കാണാൻ കഴിയൂ എന്ന് പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റിയോഗം വിലയിരുത്തി
നിലവിലെ സാഹചര്യത്തിൽ വെള്ളപൊക്കം തടയാൻ കീരനല്ലൂർ ന്യൂകെട്ടിന്റെ രണ്ട് തടയണയെങ്കിലും പൊളിച്ചുമാറ്റുകയും പുഴയിലെ മണ്ണ് കഴിയുന്നത്രയും എടുത്തുകളയുകയുമാണ് വേണ്ടത്
പൂരപ്പുഴ പാറയിൽ റെഗുലേറ്റർ കം പാത് വേ യുടെ പണിനടക്കുന്ന ഭാഗത്തെ വലുതായി കെട്ടിവച്ച അണ മുറച്ചുകളഞ്ഞിട്ടില്ലെങ്കിൽ വെള്ളം തടഞ്ഞുനിന്ന് ചീർപ്പിങ്ങൽ ഭാഗവും വെള്ളപൊക്കദുരിതം സംഭവിക്കും 25ആം തിയതി നടക്കാനിരിക്കുന്ന ടെന്റർ എടുക്കുന്നയാൾക്ക് ഈ വർഷം ൾതനെ മുഴുവനായി മണ്ണെടുത്തുകളയാൻ കഴിയാത്ത അവസ്ഥയിലായിരിക്കും കാലാവസ്ഥ , അതുകൊണ്ടുതന്നെ ന്യൂകെട്ടിന്റെ രണ്ടോ മൂന്നോ തടയണ പൊട്ടിച്ചുകളഞ്ഞ് പ്രദേശത്തെ പ്രളയ ദുരിതത്തിൽ നിന്നും രക്ഷപെടുത്തണമെന്ന് എസ്ഡിപിഐ പരപ്പനങ്ങാടി മുസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ ഹാരിസ് പാലത്തിങ്ങൽ സ്വാഗതവും സിദ്ദിഖ് തെക്കേപാട്ട് അധ്യക്ഷത വഹിച്ചു, യാസർ അറഫാത്ത് പാണ്ടി, അക്ബർ പരപ്പനങ്ങാടി, സംസാരിച്ചു ലത്തീഫ് കൂളത്ത് നന്ദി പറഞ്ഞു, മുനിസിപ്പാലിറ്റിയുടെ 25 ആം തിയതി നടക്കുന്ന ടെന്റർ കാര്യകഷമമല്ലെന്ന് തോന്നുന്ന പക്ഷം പാർട്ടി ജനകീയമായി പ്രതിഷേധപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എസ്ഡിപിഐ പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റി അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069