1470-490

ക്ഷീരകർഷകർക്ക് കൈത്താങ്ങായി വിജയ് കാലിത്തീറ്റ- കോഴിത്തീറ്റക്കമ്പനി

ക്ഷീരകർഷകർക്ക് കൈത്താങ്ങായി വിജയ് കാലിത്തീറ്റ- കോഴിത്തീറ്റക്കമ്പനി. മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ ഇരുന്നൂറോളം ക്ഷീര കർഷകർക്കായി മിൽമ സംഘങ്ങൾ വഴി, കമ്പനി സൗജന്യമായി കാലിത്തീറ്റ വിതരണം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് ജില്ലാ മേധാവി റാണി.കെ.ഉമ്മൻ ഉദ്ഘാടനം ചെയ്തു. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രൻ അധ്യക്ഷനായിരുന്നു. മിൽമ സംഘങ്ങളിലേക്ക് തീറ്റ കയറ്റി അയക്കുന്നതിന്റെ ഉദ്ഘാടനം കൊടകര സർക്കിൾ ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷണൻ നിർവ്വഹിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ ജയിംസ് വളപ്പില, കമ്പനി ഉടമ ഫ്രാൻസിസ് ഏറ്റുമാനൂക്കാരൻ, മൂന്നുമുറി മിൽമ സംഘം പ്രസിഡൻറ് ഇ .കെ. മോഹൻ ദാസ് എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098