1470-490

മാസ്‌ക് ധരിക്കാത്തതിന് 5986 പേർക്കെതിരെ കേസ്

തൃശൂർ; കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ജില്ലയിൽ ഇതുവരെ 5986 പേർക്കെതിര പോലീസ് കേസെടുത്തു. വെള്ളിയാഴ്ച മാത്രം സിറ്റി പോലീസിന് കീഴിൽ 54 പേർക്കെതിരെയും റൂറൽ പോലീസിന് കീഴിൽ 25 പേർക്കെതിരെയുമാണ് മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തത്.
വിവിധ കേസുകളിലായി ജില്ലയിൽ ഇതുവരെ 23177 പേർ അറസ്റ്റിലായി. വെള്ളിയാഴ്ച മാത്രം റൂറൽ പോലിസിന് കീഴിൽ 223 പേർ അറസ്റ്റിലായി. സിറ്റി പോലീസ് പരിധിയിൽ 15 പേരും അറസ്റ്റിലായി. വെള്ളിയാഴ്ച ജില്ലയിൽ 16 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തത്.
വെള്ളിയാഴ്ച ജില്ലയിൽ 13 വാഹനങ്ങൾ പിടിച്ചെടുത്തു. 23 വാഹനങ്ങൾ വിട്ടുകൊടുത്തു. ഇതുവരെ ജില്ലയിൽ മൊത്തം 12,834 വാഹനങ്ങൾ പിടിച്ചെടുത്തു. 9383 വാഹനങ്ങൾ ഇതുവരെ വിട്ടുകൊടുത്തു. ജില്ലയിൽ വെള്ളിയാഴ്ച ഒരു അബ്കാരി കേസും ഇതുവരെ 85 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253