1470-490

ലോ കോളേജിൽ അതിഥി അധ്യാപകർക്കായി കൂടിക്കാഴ്ച

തൃശൂർ ഗവ ലോ കോളേജിൽ 2020-2021 അധ്യയന വർഷം നിയമ, മാനേജ്മെന്റ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച നടത്തുന്നു. കോളേജിൽ മെയ് 27 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് മാനേജ്മെന്റ് വിഭാഗത്തിലും 1.30 ന് നിയമ വിഭാഗത്തിലേയ്ക്കും കൂടിക്കാഴ്ച നടത്തും. നിയമ വിഭാഗത്തിലേയ്ക്ക് 55 ശതമാനം മാർക്കോടെ എൽഎൽഎം ബിരുദവും അതാത് വിഷയങ്ങളിൽ യുജിസി നെറ്റുമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. മാനേജ്മെന്റ് വിഭാഗത്തിലേയ്ക്ക് 55 ശതമാനം മാർക്കോടെ എംബിഎ ബിരുദവും അതാത് വിഷയങ്ങളിൽ യുജിസി നെറ്റുമുള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം.
യുജിസി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ക്ലാസ് കൈകാര്യം ചെയ്യുന്ന ദിവസങ്ങളിൽ 1750 രൂപ നിരക്കിൽ വേതനം ലഭിക്കും. പ്രസ്തുത തുക അതാത് മാസം 43,750 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് – 0487 2360150, glcthrissur1992@gmail.com

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253