1470-490

ഗൾഫിൽ കോവിഡ് കൂടുന്നു

ഗള്‍ഫില്‍ കൊറോണവൈറസ് കേസുകള്‍ 1,63,779 ആയി ഉയര്‍ന്നു. ഇതില്‍ 66,982 പേര്‍ രോഗമുക്തരായി. ഇതുവരെ 777 പേര്‍ മരിച്ചു. വ്യാഴാഴ്ച ഗള്‍ഫില്‍ 22 പേര്‍ മരിച്ചു. സൗദിയില്‍ 12 പേരും കുവൈത്തില്‍ അഞ്ചു പേരും യുഎഇയില്‍ നാലു പേരും ഖത്തറില്‍ ഒരാളുമാണ് മരിച്ചത്. ആറു ഗള്‍ഫ് രാജ്യങ്ങളിലായി 6,658 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

സൗദിയില്‍ മരണ സംഖ്യ 351 ആയി. വ്യാഴാഴ്ച 2,532 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 63,077 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 36,040 പേര്‍ക്ക് രോഗം ഭേദമായി. വ്യാഴാഴ്ച 2,562 പേര്‍ക്കാണ് രോഗമുക്തി. കുവൈത്തില്‍ 1,041 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് സ്ഥിരീകരിച്ച കേസുകള്‍ 18,609 ഉം ആകെ മരണം 129 ആയും ഉയര്‍ന്നു.

യുഎഇയില്‍ 894 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 26,898 ആയി ഉയര്‍ന്നു. 237 പേര്‍ ഇതുവരെ മരിച്ചു. 12,755 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.
ഖത്തറില്‍ ഒരാള്‍കൂടി മരിച്ചതോടെ ആകെ മരണം 17 ആയി. 1,554 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച ആകെ കേസുകള്‍ 38,561. ഇതില്‍ 7,288 പേര്‍ രോഗമുക്തരായി. ഒമാനില്‍ 327 പേര്‍ക്കും ബഹ്‌റൈനില്‍ 151 പേര്‍ക്കൂം വ്യാഴാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879