1470-490

ലയൺസ് ക്ലബ്ബ് ഹാൻസ് -സാനിറ്റെസർ നൽകി.

കാലിക്കറ്റ് യുണിവേഴ്സിറ്റി ഗവ. മോഡൽ ഹയർ ,സെക്കൻ്ററി സ്കൂളിന് ലയൺസ് ക്ലബ്ബ് നൽകിയ സാനിറ്റൈസർ മുൻ പിടിഎ പ്രസിഡണ്ട് തോമസ് മാളിയേക്കൽ ഏറ്റു വാങ്ങുന്നു

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗവ: മോഡൽ ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകർക്കുംവിദ്യാർത്ഥികൾക്കുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി
ലയൺസ് ക്ലബ്ബ് ഹാൻസ് സിനിറ്റൈസ ർ സൗജന്യമായി നൽകി . എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികളുടെ
മാറ്റി വെച്ച പരീക്ഷകൾ 26 ന് നടക്കുന്ന സാഹചര്യത്തിൽ അണുവിമുക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഹാൻസ് സാനിറ്റൈസർ സ്കൂളിന് നൽകിയത്. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഉണ്ണി (മാനേജർ എൻ എൻ എം എച്ച്എസ്) വിതരണം ചെയ്തു സ്കൂളിന് വേണ്ടി മുൻ പിടിഎ പ്രസിഡണ്ട് തോമസ് മാളിയേക്കൽ ഏറ്റുവാങ്ങി .ചടങ്ങിൽ ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ചാൾസ് പി ചാണ്ടി , ടി കെ രാധാകൃഷ്ണൻ , പ്രേംജി ചൈത്രം , എസ് ,അരുൺ എന്നിവരും സ്കൂൾ പ്രിൻസിപ്പാൾ റോയ്ച്ചൻ ഡെമിനിക്ക് ,
എച്ച് എം – വി ബാലൻ മാസ്റ്റർ, സി കെ മോഹൻ ദാസ് , എൻ എസ് എസ് പ്രോഗ്രം ഓഫീസർ ലെബീബ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996