1470-490

ദില്ലിയിൽ നിന്നുള്ള ആദ്യ ട്രെയിനിൽ തൃശൂരിൽ എത്തി

ദില്ലിയിൽ നിന്നുള്ള ആദ്യ ട്രെയിനിൽ തൃശൂരിൽ എത്തിയത് 120 പേർ

ലോക ഡൌൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ന്യൂഡൽഹിയിൽ നിന്നു തൃശൂരിൽ ഇന്ന് എത്തിയ 120 യാത്രക്കാരാണ് ഇറങ്ങിയത്. ഡൽഹിയിൽ നിന്ന് വ്യാഴാഴ്ച പുറപ്പെട്ട ട്രെയിൻ ആണ് ജില്ലയിൽ എത്തിയത്.
തൃശൂർ, മലപ്പുറം, പാലക്കാട് എറണാകുളം ജില്ലകളിലേക്കുള്ള യാത്രക്കാരെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലാണ് ഇറക്കിയത്. തൃശൂരിൽ നിന്നും 73 പേരും പാലക്കാട് 42, മലപ്പുറം -4 എറണാകുളത്തു നിന്നുമുള്ള ഒരു യാത്രക്കാരനും ആണ് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. 22 ബോഗികളിൽ ആയാണ് യാത്രക്കാരെ ജില്ലയിൽ എത്തിച്ചത്.

തൃശൂർ ജില്ലയിൽ നിന്നുള്ള 73 പേരിൽ 68 പേരെ ഹോം ക്വാറന്റൈനിലും, രോഗ ലക്ഷണം പ്രകടിപ്പിച്ച അഞ്ചുപേരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിലും ആക്കി. ബാക്കിയുള്ള ജില്ലക്കാരെ
മെഡിക്കൽ പരിശോധനക്ക് ശേഷം അതത് ജില്ലകളിലേക്കും അയച്ചു.

പാലക്കാട്, മലപ്പുറം, എറണാകുളം, ജില്ലകളിലേക്കും, തൃശൂർ ജില്ലയിലെ വിവിധ താലൂക്കിലേക്കുള്ള യാത്രക്കാരെ എത്തിക്കുന്നതിനായി കെഎസ്ആർടിസി ബസ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു. പ്ലാറ്റ്ഫോമിൽ എത്തുന്ന യാത്രക്കാരെ നിശ്ചിത അകലം പാലിച്ച് രണ്ടു വരികളിൽ നിർത്തി മെഡിക്കൽ പരിശോധന നടത്തിയതിനു ശേഷമാണ്
വിട്ടത്.

Comments are closed.