1470-490

സി.കെ ബാലകൃഷ്ണൻ അന്തരിച്ചു

സി.കെ ബാലകൃഷ്ണൻ

ബാലുശ്ശേരി: മുതിർന്ന ബിജെപി നേതാവും ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കോഴിക്കോട് പനങ്ങാട് കണ്ണാടിപ്പൊയിൽ ചങ്ങരോത്ത് കുന്നുമ്മൽ സി കെ ബാലകൃഷണൻ (65)അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടർന്ന് ഇന്നലെ മൂന്ന് മണിയോടെ ബാലുശ്ശേരി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടരയോടെ വീട്ടിൽ നിന്ന് കുളി കഴിഞ്ഞ് മുറിയിൽ നിന്ന് പുറത്തിറങ്ങറിയ ഉടനെ കുഴഞ്ഞ് വീഴുകയായിരുന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. പഴശ്ശിരാജ കോ – ഓപ്പറേറ്റീവ് സൊസൈറ്റി വികസന കാര്യസമിതി ചെയർമാനായിരുന്നു. പരേതനായ കുട്ടിരാമൻ നായരുടേയും. ലക്ഷ്മി അമ്മയുടേയും മകനായി ജനിച്ച സി.കെ ബാലകൃഷ്ണൻ പനങ്ങാട് നോർത്ത് ഏ.യു.പി സ്കൂൾ. നന്മണ്ട ഹൈസ്കൂൾ, ബാലുശ്ശേരി ഗവ ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. 1964 മുതൽ രാഷ്ട്രീയ സ്വയം സേവക സംഘ പ്രവർത്തകനായി. ഭാരതീയ ജനസംഘത്തിലൂടെ ജനതാ പാർട്ടിയുടെ പഞ്ചായത്ത് സെക്രട്ടറിയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്.1980 ൽ ബി ജെ പിയുടെ പ്രവർത്തന രംഗത്ത് എത്തിയ സി.കെ ബാലകൃഷ്ണൻ ബി ജെ പിയുടെ ഇന്നത്തെ വളർച്ചയിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. 2001ൽ ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷനിലും മത്സരിച്ചു. ബി ജെ പി ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കോഴിക്കോട് ജില്ലാ സംഘടനാ സെക്രട്ടറി, കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: പങ്കജ, മക്കൾ: ധനേഷ് (എൽ ആന്റ് ടി മൈക്രോ ഫൈനാൻസ് മാനേജർ താമരശ്ശേരി) ധന്യ. മരുമകൻ: രഞ്ജിത്ത് (ആർമി). സഹോദരങ്ങൾ: പത്മനാഭൻ, വിശ്വനാഥൻ, സുകുമാരൻ, ശശികുമാർ. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879