1470-490

കോവിഡ് മരണം: പ്രവാസി കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകണം

ലോക് – ഡൗണിനെ തുടർന്ന് കഷ്ടപ്പെടുന്നവർക്ക് നൽകാൻ മദീന ഒഐസിസി ഭക്ഷ്യ ധാന്യ കിറ്റുകൾ തയ്യാറാക്കുന്നു

ഗൾഫിൽ കോവിഡ് മൂലം മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകണം – മദീന ഒഐസിസി

വേലായുധൻ പി മൂന്നിയൂർ

മദീന / തേഞ്ഞിപ്പലം: ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമായ കോവിഡ് മഹാമാരിയിൽ അകപ്പെട്ട് മരണമടഞ്ഞ പ്രവാസികളുടെ കൂടുംബങ്ങൾക്ക് കേന്ദ്ര സംസ്ഥന സർക്കാരുകൾ ധനസഹായം നൽകണമെന്ന് ഒഐസിസി മദീന ഘടകം ആവശ്യപ്പെട്ടു .ഇതിനകം ഗൾഫിൽ 89 മലയാളികളുടെയും മറ്റ് ഇതര സംസ്ഥാനക്കാരുടെയും ജീവനുകളാണ് നഷ്ടമായത്. ഇവരുടെ ഉറ്റവർക്ക് മൃതശരീരം ഒരു നോക്ക് കാണുവാൻ പോലും കഴിഞ്ഞിരുന്നില്ല. ഒരോ കുടുംബങ്ങളുടെയും ആശ്രയമായിരുന്നവരുടെ വേർപാട് വിശ്വസിക്കാൻ കഴിയാതെ തീർത്തും ദുരിതത്തിൽ കഴിയുന്നവർക്ക് സമൂഹ്യ അടുക്കളയിൽ നിന്ന് ഒരു നേരത്തെ ആഹാരമോ മറ്റ് ഭക്ഷണ പൊതിയോ നൽകിയാൽ തീരുന്നതല്ല അവരുടെ കുടും ബത്തിൻ്റെ പ്രയാസങ്ങൾ . പ്രവാസികളുടെ മരണത്തോടെ നിരാലംബരായവരെ കണ്ടെത്തി അർഹതയുടെ അടിസ്ഥാനത്തിൽ ധനസഹായം നൽകുന്നതിനൊപ്പം കുട്ടികളെ വിദ്യഭ്യാസം, പാർപ്പിടം ഇല്ലാത്തവർക്ക് പാർപ്പിടം, വിവാഹ പ്രായമായവർക്ക് സഹായം തുടങ്ങിയവയ്ക്ക് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രത്യേക പാക്കേജ് നടപ്പാക്കണം. ഇതിന് ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകാനും ഓൺ ലൈൻ യോഗത്തിൽ തീരുമാനിച്ചു. പ്രസിഡൻ്റ് ഹമീദ് പെരുപറമ്പിൽ, അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുജീബ് ചെന്നാത്ത്, ഒഐസിസി അൽ ഖസിം മുൻ പ്രസിഡൻ്റ് ഇക്ബാൽ പള്ളിമുക്ക്, ബഷീർ കരുനാഗപ്പള്ളി, നജീബ് പത്തനാപുരം, നൗഷാദ് കണിയാപുരം, ഹിബ്സ് റഹുമാൻ, നൗഷാദ് കണിയാപുരം, സിയാദ് കായംകുളം, ജംഷീർ ഹംസ, ഷാജഹാൻ ആദിക്കാട്ട് കുളക്കര, ഫൈസൽ അഞ്ചൽ, എന്നിവർ സംസാരിച്ചു. സംഘടന നടത്തി വരുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ മൂന്നാം ഘട്ട വിതരണവും നടന്നു വരന്നു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253