1470-490

മാധ്യമ പ്രവർത്തകനെതിരെ കയ്യേറ്റം – അഞ്ചു പേർ അറസ്റ്റിൽ

കോഴിക്കോട് / തേഞ്ഞിപ്പലം: മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്തതിൽ അഞ്ചു പേർ അറസ്റ്റിൽ. നരിക്കുനിയില്‍ മാധ്യമ പത്രത്തിൻ്റെ സീനിയർ റിപ്പോർട്ടർ സി.പി ബിനീഷിനെ കൈയേറ്റം ചെയ്ത കേസിലാണ് അഞ്ചു പേരെ കൊടുവള്ളി പൊലിസ് അറസ്റ്റ് ചെയ്തത് . പക്ഷെ പ്രശ്നം വഷളാക്കിയ പഞ്ചായത്തംഗത്തെ കേസില്‍ നിന്ന് ഒഴിവാക്കി. നരിക്കുനി സ്വദേശികളായ ചെറുകണ്ടിയില്‍ അതുല്‍ (22), കാരുകുളങ്ങര അഖില്‍ (26), കാരുകുളങ്ങര അനുരാജ് (24), കണ്ണിപ്പൊയില്‍ പ്രശോഭ് (24), കാവുമ്പൊയില്‍ ഗോകുല്‍ദാസ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോള്‍ മോഷ്ടാവാണെന്ന് ആരോപിച്ചാണ് അക്രമിച്ചതും വധഭീഷണി മുഴക്കിയതും. കേരള സര്‍ക്കാരിന്റെ മീഡിയ അക്രഡിറ്റേഷന്‍ കാര്‍ഡ് കാണിച്ചിട്ടും നരിക്കുനി പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞുവെക്കുകയും അക്രമിക്കുകയുമായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ പോലീസിൽ അറിയിക്കാതെ ഏതാനും പേർ സദാചാര്യ പോലീസ് ചമഞ്ഞ് മാധ്യമ പ്രവർകനെ ആക്രമിച്ചതിൽ ശക്തമായ നടപടി യുണ്ടാവണമെന്ന് വിവിധ മാധ്യമ മേഖലയിൽ നിന്ന് ആവശ്യമുയർന്നു.

Comments are closed.