1470-490

150 ലിറ്റർ വാഷ് പിടിച്ചെടുത്തു

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന : മൊകവൂർ ഭാഗത്ത് നിന്നും 150 ലിറ്റർ വാഷ് പിടിച്ചെടുത്തു; പ്രതി കൾക്കായി അന്വേഷണം ഊർജിതം

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് റെയ്ഡിൽ കോഴിക്കോട് താലൂക്കിൽ എലത്തൂർ അംശം മൊകവൂർ ദേശത്ത് കൈപ്പുറത്ത് പാലം ബൈപ്പാസ് റോഡിൽ നിന്നും തുടങ്ങുന്ന ആനങ്ങോട്ട് താഴം റോഡ് അവസാനിക്കുന്ന സ്ഥലത്ത് നിന്നും 150 മീറ്റർ തെക്കു മാറി ചാത്തൻകാവ് വയലിൽ സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് ടവറിനടുത്തു വെച്ച് പ്ലാസ്റ്റിക്ക്‌ ബാരലുകളിൽ സൂക്ഷിച്ച നിലയിൽ 150 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തി.ചേളന്നൂർ എക്സൈസ് റേഞ്ച് ഓഫീസിൽ ക്രൈം രജിസ്റ്റർ ചെയ്തു.സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിൻ്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിർമാണത്തിനുള്ള ശ്രമം ഇല്ലാതാക്കിയത്. പരിശോധനാ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ദീൻദയാൽ, ഷൈനി,അനുരാജ്,ഡ്രൈവർ സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു.കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത് കുമാറിന്റെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡ് ഉദ്യോഗസ്ഥർ ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇക്കാലയളവിൽ 41 കേസുകൾ രജിസ്റ്റർ ചെയ്യുകയും മേൽ കേസുകളിൽ നിന്നായി ആറായിരത്തിലധികം ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206