1470-490

രക്തം നൽകി യൂത്ത് കോൺഗ്രസ്സ്

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ രക്തം നൽകി യൂത്ത് കോൺഗ്രസ്സ്


ഗുരുവായൂർ: രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 ഓളം പേർ രക്തം നൽകി. തൃശ്ശൂർ ഐ.എം.എ ബ്ലഡ് ബാങ്കിനാണ് രക്തം നൽകിയത്. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് കെ.പി. ഉദയൻ രക്തം ദാനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ൻ.വൈശാഖ്, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഒ.കെ.ആർ.മണികണ്ഠൻ, യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് സി.എസ്. സൂരജ്, നിയോജകമണ്ഡലം ജന.സെക്രട്ടറി എ.കെ. ഷൈമിൽ, നേതാക്കളായ പ്രതീഷ് ഓടാട്ട്, കെ.കെ.രഞ്ജിത്ത്, മിഥുൻ മോഹൻ, കണ്ണൻ അയ്യപ്പത്ത്, ആനന്ദ് രാമകൃഷ്ണൻ, കെ.പി.യദുകൃഷ്ണൻ, രാജശങ്കർ, രതീഷ് തെക്കാട്ടിൽ, എം.കൈലാസ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്തം നൽകിയത്.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069