1470-490

വൈറ്റ് ഗാർഡുകൾക്ക് പെരുന്നാൾ കിറ്റുകൾ സമ്മാനിച്ചു

വൈറ്റ്ഗാർഡിനു ഉള്ള പള്ളിക്കൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മറ്റിയുടെ പെരുന്നാൾ കിറ്റുകൾ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് കെ.പി.എസ് കുഞ്ഞാവ തങ്ങൾ സമ്മാനിക്കുന്നു

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ലോക് ഡൗൺ കൊണ്ട് ദുരിതം അനുഭവിച്ചവർക്ക് റേഷനും,മരുന്നും,വെള്ളവും,ഭക്ഷണവും എത്തിച്ചു നൽകി മാതൃകയായ പള്ളിക്കൽ പഞ്ചായത്ത്‌ വൈറ്റ് ഗാർഡുകൾക്ക് മുസ്ലിം ലീഗ് പള്ളിക്കൽ പഞ്ചായത്ത്‌ കമ്മറ്റി പെരുന്നാൾ കിറ്റുകൾ സമ്മാനിച്ചു.
പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി.എസ് കുഞ്ഞാവ തങ്ങള്‍ വൈറ്റ് ഗാർഡ്‌ ക്യാപ്റ്റൻ കെ.ഖാലിദ്,വൈസ് ക്യാപ്റ്റൻ പി.ഫാരിസ് എന്നിവർക്ക് കിറ്റുകൾ നൽകി ഉദ്ഘാടനം ചെയ്തു.വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഡോ.വി.പി അബ്ദുൽ ഹമീദ് മാസ്റ്റർ,കെ.പി മുസ്തഫ തങ്ങള്‍,കെ.അബ്ദുല്‍ മജീദ്,കെ.ലിയാക്കത്തലി,എം.അബ്ദുൽ ഖാദർ,കെ.അബ്ദുൽ ലത്തീഫ്,മുസ്തഫ പള്ളിക്കല്‍,പറമ്പാട്ടു കോയ,കെ.റമീസ് തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996