1470-490

സർവ്വകലാശാല പരീക്ഷകൾ ജൂൺ രണ്ട് മുതൽ

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാല മാറ്റി വച്ച പി ജി പരീക്ഷകൾ ജൂൺ രണ്ടിന് നടത്തും. നാലാം സെമസ്റ്റർ എം കോം റഗുലർ – സപ്ലിമെൻ്ററി – ഇംപ്രൂവ്മെൻ്റ് പരീക്ഷകളും
നാലാം സെമസ്റ്റർ എം എ, എം എസ് സി, എം എസ് ഡബ്ലു, എം സി ജെ , എം ബി ഇ / എം ടി എച്ച് എം റഗുലർ – സപ്ലിമെൻ്ററി പരീക്ഷകളും
ജൂൺ രണ്ട് മുതൽ നടത്താൻ തീരുമാനം. രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി പരീക്ഷകൾ നടത്താനാണ് തീരുമാനം. മാർച്ച് 30ന് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്ന ഈ പരീക്ഷകൾ കൊ വിഡ് 19 വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗൺ കാരണം മാറ്റി വയ്ക്കുകയായിരുന്നു. 2016ൽസർവ്വകലാശാല പഠന വിഭാഗങ്ങളിലും അംഗീകൃത കോളേജുകളിലും കോഴ്‌സുകളിൽ പ്രവേശനം നേടിയവർക്കാണ് പരീക്ഷ. പരിഷ്ക്കരിച്ച ടൈംടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689