1470-490

ക്വാറന്റൈൻ അനാസ്ഥ; യു.ഡി.എഫ് ധർണ്ണ നടത്തി

നരിപറ്റയിൽ യു.ഡി.എഫ് ധർണ്ണ നടത്തി


നരിപ്പറ്റ: വിദേശത്ത് നിന്നും മറ്റ് ഇതര സ്റ്റേറ്റുകളിൽ നിന്നും തിരികെയെത്തുന്നവർക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാത്ത ഭരണസമിതിക്കെതിരെ നരിപ്പറ്റ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പഞ്ചായത്ത് ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു. കോവിഡ് 19 ബാധിച്ച് സംസ്ഥാനം മുഴുവൻ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമായി നടക്കുമ്പോഴും നരിപ്പറ്റ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം കോവിഡ് സെന്റർ ഇല്ലാത്തത് മൂലം ചെന്നൈയിൽ നിന്നെത്തിയ 43 കാരന് വടകര കടത്തിണ്ണയിൽ കിടക്കേണ്ടി വന്നത് പഞ്ചായത്തിന്റെ അനാസ്ഥയാണ് വ്യക്തമാക്കുന്നത്. മൂന്ന് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിട്ടും പഞ്ചായത്തിൽ കെട്ടിടമില്ലെന്ന ന്യായം പറഞ്ഞു കൈയൊഴികയാണ് ഭരണസമിതി ചെയ്യുന്നത്. മതിയായ ക്വാറന്റൈൻ സൗകര്യം ഉടൻ ഒരുക്കണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്ക് യോജിച്ച പ്രവർത്തനം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. നാദാപുരം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.പി.ജഅഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയർമാൻ ടി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ടി.പി.എം തങ്ങൾ, വിശ്വൻ മാസ്റ്റർ, പാലോൽ കുഞ്ഞമ്മത്, ടി.കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു. സി.കെ.നാണു സ്വാഗതവും കെ.എം ഹമീദ് നന്ദിയും പറഞ്ഞു.
പടം: നരിപ്പറ്റ പഞ്ചായത്ത് ഓഫിസിനു മുമ്പിൽ യു.ഡി.എഫ് നടത്തിയ ധർണ്ണ എം.പി ജാഫർ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യുന്നു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253