1470-490

കൂടുതൽ തീവണ്ടി സർവീസുകൾ ഉടൻ ആരംഭിക്കും

കൂടുതൽ തീവണ്ടി സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. റെയിൽവേ സ്റ്റേഷനുകളിൽ കടകളും അനുവദിക്കും. ആഴ്ചകൾ നീണ്ട ലോക്ക്ഡൗണിനു ശേഷം രാജ്യം സാധാരണനിലയിലേയ്ക്ക് എത്തേണ്ട സമയമായെന്നും മന്ത്രി പറഞ്ഞു.
റെയിൽവേ സ്റ്റേഷനുകളിൽനിന്നുള്ള ടിക്കറ്റ് ബുക്കിങ് പുനരാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ 1.7 ലക്ഷം കേന്ദ്രങ്ങളിൽനിന്ന് വെള്ളിയാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും. സാമൂഹ്യ അകലം പാലിച്ചുകൊണ്ടും സുരക്ഷ മുൻനിർത്തിയും ടിക്കറ്റ് ബുക്കിങ് നടപ്പാക്കുന്നതിനുള്ള നപടിക്രമങ്ങൾ രൂപപ്പെടുത്തുന്നതിന് പഠനങ്ങൾ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689