1470-490

സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 5 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 4 പേർക്കും കോട്ടയം, തൃശൂർ ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്ന് 2 പേർക്ക് വീതവും ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതിൽ 14 പേർ വിദേശത്തു നിന്നും (യു.എ.ഇ.-8, കുവൈറ്റ്-4, ഖത്തർ-1, മലേഷ്യ-1) 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-5, തമിഴ്നാട്-3, ഗുജറാത്ത്-1, ആന്ധ്രപ്രദേശ്-1) വന്നതാണ്.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട് ജില്ലയിൽ നിന്നും 5 പേരുടെയും (1 മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളിൽ നിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 177 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 510 പേർ രോഗമുക്തരായി.

എയർപോർട്ട് വഴി 5495 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 68,844 പേരും റെയിൽവേ വഴി 2136 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 78,096 പേരാണ് എത്തിയത്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689