1470-490

അധ്യാപക – സാങ്കേതിക വിഭാഗം ജീവനക്കാൻ മെഡിക്കൽ കിറ്റ് നൽകി.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാ ശാല എൻജിനിയറിംഗ് കോളേജ് അദ്ധ്യാപക – സാങ്കേതിക വിഭാഗം ജീവനക്കാരുടെ സംഘടനയായ എസ് എഫ് സി ടി എസ് എ ആഭിമുഖ്യത്തിൽ മഞ്ചേരി ഗവ: മെഡിക്കൽ കോളേജിലെ കൊറോണ ഐസൊലേഷൻ വാർഡിന് ആവശ്യമായ മെഡിക്കൽ കിറ്റുകൾ നൽകി. പി പി ഇ കിറ്റുകൾ, തെർമൽ സ്കാനർ എന്നിവ അടക്കമുള്ള 75000/- രൂപയോളം വരുന്ന സാധനങ്ങളാണ് നൽകിയത്.
മലപ്പുറം ഡെപ്യൂട്ടി കളക്ടർ എൻഎം മെഹറലി. കിറ്റുകളും സ്കാനറും ഏറ്റ് വാങ്ങി. ഭാരവാഹികളായ എം പി റിഷാദ്, കെ രാഹുൽ, സി എസ് ശ്രീജിത് , വി പി വിജയൻ എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689