1470-490

ഇനി വീട്ടില്‍ ഇരുന്നു കൊണ്ട് വസ്തു നികുതി അടയ്ക്കാം

കുന്നംകുളത്ത് കെട്ടിട നികുതി അടക്കുവാനും, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുവാനും ഇനി നഗരസഭയിലേക്ക് വരേണ്ടതില്ല. നഗരസഭയില്‍ ഇ-പെയ്‌മെന്റ് സംവിധാനം നിലവില്‍ വന്നു.  ഇനി മുതല്‍ വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് വസ്തു നികുതി അടക്കാനുള്ള സംവിധാനമാണ് നഗരസഭ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നഗരസഭാ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ആദ്യ കെട്ടിട നികുതി അടച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.എം സുരേഷ് അധ്യക്ഷനായിരുന്നു. സ്ഥിരം സമിതി അധ്യക്ഷരായ സുമ ഗംഗാധരന്‍, ഗീതാ ശശി ,കെ.കെ ആനന്ദന്‍, മിഷാ സെബാസ്റ്റ്യന്‍ ,സെക്രട്ടറി കെ.കെ മനോജ്, റവന്യൂ ഓഫീസര്‍  ബാബു, കൗണ്‍സിലര്‍ കെ..ബി സലീം,തുടങ്ങിയവര്‍ സംബന്ധിച്ചു. എച്ച്ടിടിപി ടാക്‌സ് ഡോട്ട് എല്‍എസ്ജി കേരള ഡോട്ട് ജിഒവി ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് തദ്ദേശ സ്വയഭരണ സ്ഥാപനത്തിന്റെ പേരും വാര്‍ഡ് നമ്പറും കെട്ടിട നമ്പറും നല്‍കി സെര്‍ച്ച് ചെയ്താല്‍ കെട്ടിട ഉടമസ്ഥന്റെ പേര്, മേല്‍വിലാസം, നികുതി തുക, കുടിശ്ശിക വിവരങ്ങള്‍ അറിയുവാനും ഇ-പെയ്‌മെന്റ് സംവിധാനം വഴി നികുതി അടയ്ക്കുവാനും സാധിക്കും. നിലവിലെ നഗരസഭ ഭരണസമതി വലിയ പ്രാധാന്യം നല്‍കിയ ഒരു പദ്ധതിയായിരുന്നു ഇ-പെയ്‌മെന്റ് സംവിധാനം. നഗരസഭ ഭരണ സമതിയുടെയും റവന്യു വിഭാഗം ഓഫീസര്‍മാരുടെയും ഏറെക്കാലത്തെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇ-പെയ്‌മെന്റ് സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചത്. കെട്ടിട നികുതി അടക്കുവാനും, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുവാനും ,ജനങ്ങളും, ഇവരെ സഹായിക്കുന്നതില്‍ ജനപ്രതിനിധികളും ഏറെ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ കോവിഡ് 19 ന്റെ സാഹചര്യത്തില്‍ നഗരസഭയില്‍  നികുതി അടക്കുന്നതിനായി ജനങ്ങള്‍ തിങ്ങി നിറയുന്ന അവസ്ഥ ഇ-പെയ്‌മെന്റ് സംവിധാനം  പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചതിലൂടെ ഒഴിവാക്കാനും കഴിഞ്ഞിട്ടുണ്ട്. ലോഗിന്‍ ചെയ്ത് മുന്‍ വര്‍ഷങ്ങളില്‍ ഓണ്‍ലൈനിലൂടെ അടച്ച നികുതി രസീതുകളെല്ലാം ഇപ്രകാരം പ്രിന്റ് എടുക്കുവാനും സാധിക്കും. നികുതി അടച്ചിട്ടുള്ളവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കുള്ള ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കേറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206