1470-490

ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് സഹായം നൽകി

വളാഞ്ചേരി: വളാഞ്ചേരി ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിലേക്ക്‌ പ്രവാസി ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി സാമ്പത്തിക സഹായം നൽകി. പ്രവാസിലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട്‌ കെ പി അബ്ദുൽ റഹ്‌മാനിൽ നിന്നും
ഡയാലിസിസ്‌ സെന്റർ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ തുക ഏറ്റുവാങ്ങി.
ഡയാലിസിസ്‌ സെന്റർ ചീഫ്‌ കോ-ഓഡിനേറ്റർ സലാം വളാഞ്ചേരി, പ്രവാസിലീഗ്‌ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ ശൈഖ്‌ അബ്ദുല്ല, കെ മുജീബ്‌ റഹ്‌മാൻ എന്നിവർ സംബന്ധിച്ചു.
ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിലേക്കുള്ള ധനസമാഹരണം നടന്നു വരികയാണ്‌. വളാഞ്ചേരി നിസാർ ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിൽ അമ്പതിലധികം രോഗികളാണ്‌ ഇപ്പോൾ ഡയാലിസിസ്‌ ചെയ്തു വരുന്നത്‌. ഡയാലിസിസ്‌ പൂർണ്ണമായും സൗജന്യമാണ്‌.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253