ചാണക്യ തന്ത്രങ്ങളുടെ ഭസ്മാസുരന്
നരേന്ദ്രകുമാർ

The Begining
ബാവഗുത്തു രഘുറാം ഷെട്ടി. ലോകത്തെ ഉപചാപക കച്ചവട ഭീമന്മാരിലെ പ്രമുഖ ഇന്ത്യാക്കാരന്. വിജയം മാത്രം സ്വപ്നം കണ്ടു നടന്ന രാജകുമാരന്. ഇല്ലായ്മകളില്‍ നിന്നും ഫിനിക്സ് പക്ഷിയുടേതിനേക്കാള് ശക്തിയില്‍ കുതിച്ചുയരുന്ന പ്രകൃതം. കുശാഗ്ര ബുദ്ധിക്കാരന്. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ വീഴ്ചയില്‍ പൂച്ചയുടെ പ്രകൃതക്കാരന്. നിലവിലെ വീഴ്ചയ്ക്കു മുന്‍പ് ഒരിയ്ക്കലും വീണിട്ടില്ലെങ്കിലും ഷെട്ടി നിലംപതിക്കുമ്പോള്‍ നാലു കാലില്‍ മാത്രം വീഴുന്നവന്. തനിക്കു ചുറ്റുമുള്ളവരെ മുഴുവന്‍ തനിക്കു വേണ്ടി പ്രവര്ത്തിക്കുന്നവരാക്കാന് കഴിയുന്ന ഇന്ദ്രജാലക്കാരന്. ഒപ്പം സംഹരിക്കേണ്ടവരെ ഏതു വില കുറഞ്ഞ മാര്‍ഗവുമുപയോഗിച്ച് ഇല്ലാതാക്കുന്ന ഭസ്മാസുരജന്മം. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഉപചാപക സംഭവങ്ങളുടെ സൂത്രധാരനാണ് ബിആര്‍ ഷെട്ടി.
അബുദാബി ആസ്ഥാനമായുള്ള എന്‍എംസി ഹെല്‍ത്ത്, നിയോഫാര്‍മ, യുഎഇ എക്സ്ചേഞ്ച്, ബിആര്‍എസ് വെന്‍ചേഴ്സ്, ഫിനാബ്ലര്‍ എന്നിവയുള്‍പ്പെടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളുടെ സ്ഥാപകനും ടേക്ക് ഓവര്‍ ബിസിനസുകാരനുമാണ് ഷെട്ടി.
1975ലായിരുന്നു ഷെട്ടിയുടെ ബിസിനസ് തുടക്കം. പ്രാരംഭ താത്പര്യം ആശുപത്രികളിലും ഹോസ്പിറ്റാലിറ്റി സര്‍വീസുകളിലും. അതിനുശേഷം ഫാര്‍മസ്യൂട്ടിക്കല്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റീട്ടെയില്‍, അഡ്വര്‍ടൈസിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയിലെ വൈവിധ്യങ്ങള്‍ തേടി ഒടുവില്‍ കൈവരിച്ചു. 2015ല്‍ ഫോബ്സ് ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി, 2020 ല്‍ 42ാമത്തെ ധനികനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. എന്നിരുന്നാലും 2020 ഷെട്ടിയെ സംബന്ധിച്ച് ഒന്നും ശുഭകരമായിരുന്നില്ല. ഷെട്ടിയുടെ ഏറ്റവും വലിയ് ഉപചാപക താണ്ഡവം നടമാടിയ വര്‍ഷം കൂടിയാണ് 2020. ഷെട്ടി തകര്‍ച്ചയുടെ പടുകുഴിയിലേയ്ക്കെന്ന വാര്‍ത്തയാണ് ലോകമാകെ പരക്കുന്നത്. എന്നാല്‍ പ്രസ്തുത കഥ ഷെട്ടിയും പരിവാരങ്ങളും ചേര്‍ന്ന് പടച്ചു വിട്ട ഒരു കുപ്പി ഭൂതം മാത്രമാണെന്നാണ് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തന്നത്. തിരശ്ശീലയ്ക്കു പിന്നില്‍ കോടികള്‍ വിഴുങ്ങാനുള്ള ഷെട്ടിയുടെ തന്ത്രം. അതെ പുതിയ കളിയ്ക്കു പിന്നിലെ ഷെട്ടിയുടെ ലക്ഷ്യം ഇനിയും ലോകം കാണാനിരിക്കുന്നതേയുള്ളൂവെന്നു സാരം.
തന്റെ കമ്പനികളില്‍ ഷെട്ടി ദുരുപയോഗം ചെയ്തുവെന്ന ആരോപണമാണുള്ളത്. പാപ്പരായ എന്‍എംസി ഹെല്‍ത്ത് കമ്പനി 2020 ഏപ്രില്‍ 8 ന് യുകെ ഡ്മിനിസ്ട്രേഷനില് ലയിച്ചുവെന്നാണ് വാര്‍ത്ത.
2020 ലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ നിന്ന് നിലവില്‍ ഫാര്ബ്സ് ട്ടിയെ ഒഴിവാക്കിയിരിക്കുകയാണ്.
2020 ഏപ്രില്‍ 15 ന് അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് എന്‍എംസി ഹെല്‍ത്തിനെതിരെ യുഎഇയിലെ അറ്റോര്‍ണി ജനറല്‍ ഓഫീസില്‍ ക്രിമിനല്‍ പരാതി നല്കി. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ ഏജന്‍സികള്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ഉണ്ടാകാനിടയുള്ള അപകടസാധ്യതകള്‍ കണ്ടെത്തുന്നതിനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. 020 ഏപ്രില്‍ 27 ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താനും ഉത്തരവിട്ടു
ഷെട്ടിയുടെ യുഎഇ കുടിയേറ്റം
1973ലാണ് ഷെട്ടി യുഎഇയിലേക്ക് കുടിയേറിയത്. രാജ്യത്തെ ആദ്യത്തെ മെഡിക്കല്‍ പ്രതിനിധിയായി പ്രവര്‍ത്തിച്ചു. ഏവര്‍ക്കും വ്യക്തിഗതവും ചെലവു കുറഞ്ഞതുമായ ആരോഗ്യ സംരക്ഷണമെന്ന ആശയം മുന്നോട്ടു വച്ചാണ് ഷെട്ടി ആരോഗ്യ രംഗത്ത് ചുവടുറപ്പിക്കുന്നത്. തുടര്‍ന്ന് 1975ല്‍ അദ്ദേഹം പുതിയ മെഡിക്കല്‍ സെന്റര്‍ ഹെല്‍ത്ത് (എന്‍എംസി) സ്ഥാപിച്ചു. അക്കാലത്ത് ക്ലിനിക്കിലെ ഏക ഡോക്ടര്‍ മാത്രമായിരുന്നു ഭാര്യ. തുടര്‍ന്ന് യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരക്ഷണ ദാതാക്കളായി് എന്‍എംസി മാറി. യുഎഇ, കെഎസ്എ, ഒമാന്‍, സ്പെയിന്, ഇറ്റലി, ഡെന്മാര്ക്ക്, കൊളംബിയ, ബ്രസീല്‍ എന്നിവയുള്‍പ്പെടെ 12 നഗരങ്ങളിലും 8 രാജ്യങ്ങളിലുമായി 45 ഓളം ഫെസിലിറ്റി സെന്ററുകളിലായി ഷെട്ടി സാമ്രാജ്യം വളര്‍ന്നു.
പ്രതിവര്‍ഷം നാല് ദശലക്ഷത്തിലധികം രോഗികളുണ്ടായി ഗ്രൂപ്പിന്. ഗള്‍ഫ് സഹകരണ രാജ്യങ്ങളില്‍ (ജിസിസി) നിന്നുള്ള ആദ്യത്തെ ആരോഗ്യ സംരക്ഷണ കമ്പനിയും ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രീമിയം വിഭാഗത്തില്‍ ലിസ്റ്റുചെയ്ത അബുദാബിയില്‍ നിന്നുള്ള ആദ്യ കമ്പനിയുമായിതു മാറി. എഫ്ടിഎസ്ഇ 100 സൂചികയുടെ ഭാഗമായിരുന്നു ഇത്. എന്‍എംസി ഡയറക്ടര്‍ ബോര്‍ഡിന്റെ അഭ്യര്‍ത്ഥനയുടെയും സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിന്റെയും ഫലമായി കമ്പനി ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്ന് ഡിലിസ്റ്റ് ചെയ്യപ്പെടുകയും എഫ് ടി എസ് ഇ 100 സൂചികയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
എമിറേറ്റ്സിന്റെ മുന്‍ യുഎഇ മന്ത്രിയായ അബ്ദുല്ല ഹുമൈദ് അല്‍ മസ്രോയിയുടെ സഹായത്തോടെ 1980 ല്‍ യുഎഇ എക്സ്ചേഞ്ച് സ്ഥാപകന്‍ ഡാനിയേല്‍ വര്‍ഗീസില്‍ നിന്ന് ഷെട്ടി ഏറ്റെടുത്തു. അതാത് രാജ്യങ്ങളിലെ അവരുടെ കുടുംബങ്ങളിലേക്ക് പ്രവാസികള്‍ പണം അയയ്ക്കുന്ന പ്രക്രിയ ലഘൂകരിക്കാനുള്ള ശ്രമത്തിലാണ് ഡാനിയല്‍ വര്‍ഗ്ഗീസ് യുഎഇ എക്സ്ചേഞ്ച് സ്ഥാപിച്ചത്. 2016 ആയപ്പോഴേക്കും ഇത് 31 ലധികം രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ഏകദേശം 800 നേരിട്ടുള്ള ഓഫീസുകള്‍ ഉണ്ടാകുകയും ചെയ്തു. 2014ല്‍ ഇത് 50 ബില്യണ്‍ യുഎസ് ഡോളറിലധികം പണം അയയ്ക്കാനുള്ള സംവിധാനത്തിലേക്ക് വളര്‍ന്നു. പ്രമുഖ വിദേശനാണ്യ കമ്പനിയായ ട്രാവെലെക്സിനെയും 2014 ല്‍ ഷെട്ടി സ്വന്തമാക്കി. രാജ്യങ്ങളിലായി 1500 സ്റ്റോറുകളും 1300 എടിഎമ്മുകളും ഉള്‍പ്പെടെ ആഗോള ശൃംഖലയാണ് ട്രാവലെക്സിനുള്ളത്.
2003ലാണ് ഷെട്ടി യുഎഇ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാതാക്കളായ എന്‍എംസി നിയോഫാര്‍മ സ്ഥാപിച്ചത്. അന്നത്തെ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമാണ് നിയോഫാര്‍മ അബുദാബിയില്‍ വച്ച് ഉദ്ഘാടനം ചെയ്തത്. ഉല്പാദന സാങ്കേതികവിദ്യയിലെ ആഗോള മാനദണ്ഡങ്ങള്‍ പാലിച്ച് മോഡുലാര്‍ മാനുഫാക്ചറിംഗ് ആശയം ഉപയോഗിക്കുന്നതിലും കാര്യക്ഷമമായ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിലും കമ്പനി വിജയം നേടി.
നിയോഫാര്മയ്ക്ക് ഒരു ഗവേഷണ വികസന വിഭാഗമുണ്ടായി. കൂടാതെ മിതമായ നിരക്കില്‍ ഗുണനിലവാരമുള്ള മരുന്നുകള്‍ വിപണിയിലെത്തിക്കാന്‍ സാധിച്ചുവെന്ന പ്രചാരവും കമ്പനിക്കു നേടാന്‍ സാധിച്ചു.
അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കൊപ്പം മെര്‍ക്ക്, ഫൈസര്‍, അസ്ട്രസെനെക, ബൂട്ട്സ് യുകെ എന്നിവയുള്‍പ്പെടെ ജനറിക് ബ്രാന്‍ഡുകളുടെ നിര്‍മ്മാണത്തിലും കമ്പനി നേട്ടം കൊയ്തു.
2012 ല്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഒരു ഐപിഒയിലൂടെ ഷെട്ടി എന്‍എംസിയെ നയിച്ചു, ഇതു വഴി 330മില്യണ്‍ ഡോളര്‍ സമാഹരിച്ചു. അബുദാബിയിലെ ഖലീഫ സിറ്റിയില്‍ ഒരു പ്രത്യേക ആശുപത്രി പണിയുന്നതിനാണ് പ്രസ്തുത ഫണ്ട് ഉപയോഗിച്ചത്
ഷെയ്ഖ് സായിദിന്റെ ബഹുമാനാര്‍ത്ഥം അബുദാബിയില്‍ ആദ്യത്തെ മെഡിക്കല്‍ സര്‍വകലാശാല പണിയുന്നതായി 2016 ജൂണില്‍ ഷെട്ടി പ്രഖ്യാപിച്ചു. അതേ മാസം തന്നെ അദ്ദേഹം ഇന്ത്യന്‍ ബിസിനസ് / പ്രൊഫഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ബി ആര് എസ് വെഞ്ച്വറുകളിലൂടെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ 400 കിടക്കകളുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി പണിയുന്നതായി 2016 ഓഗസ്റ്റില്‍ ഷെട്ടി പ്രഖ്യാപിച്ചു. ഷെട്ടിക്ക് അലക്സാണ്ട്രിയയില്‍ ഒരു ആശുപത്രിയും നേപ്പാളില്‍ രണ്ട് ആശുപത്രികളും ഉണ്ടായിരുന്നു, അതേ കമ്പനിയുടെ കീഴില്‍ വ്യക്തിഗത പോര്‍ട്ട്ഫോളിയോയുടെ ഭാഗമായി കെയ്റോയില്‍ ഒരു ആശുപത്രി സ്വന്തമാക്കി.
ഇന്ത്യയിലുടനീളം ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് 5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള പദ്ധതി 2019 ഓഗസ്റ്റില്‍ ബിആര്‍എസ് വെന്‍ചേഴ്സ് പ്രഖ്യാപിച്ചു. ഇതിനെല്ലാം ശേഷം അപ്രതീക്ഷിതമായാണ് ഷെട്ടിയുടെ ബിസിനസ് സാമ്രാജ്യം ഗതി മാറിയൊഴുകുന്നതായി കണ്ടത്. ചില അടിയൊഴുക്കുകകള്ക്കൊടുവില്
2020 ഏപ്രില്‍ 27 ന് യുഎഇയിലെ ഷെട്ടിയുടെയും കുടുംബത്തിന്റെയും എല്ലാ സ്വത്തുക്കളും പിടിച്ചെടുക്കാന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ ഉത്തരവിട്ടു. ഒരു സുപ്രഭാതത്തില്‍ സകലതും കൈവിട്ടു പോയെന്ന വാര്‍ത്ത ലോകത്താകെ പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഷെട്ടിയുടെ കുശാഗ്ര ബുദ്ധിയില്‍ തെളിഞ്ഞ ഒരു ചതിയുടെ കഥയാണ് അതിനു പിന്നിലുള്ളത്. അതാകട്ടെ മലയാളികളായ മങ്ങാട് സഹോദരന്മാരെ കുരുക്കാനുള്ള ചാണക്യതന്ത്രവും. ആ തന്ത്രത്തിനു പിന്നിലെ ഷെട്ടിയുടെ ലക്ഷ്യമെന്ത്…..അക്കാര്യം അടുത്ത ലക്കത്തില്‍
Comments are closed.