1470-490

ജീവകാരുണ്യ പ്രവർത്തനം ചെയ്ത കുരുന്നുകൾക്കും; സ്കൂൾ ശാസ്ത്ര പ്രതിഭക്കും ആദരം.

ജീവകാരുണ്യ പ്രവർത്തനം നടത്തിയ പിഞ്ചു കുരുന്നുകൾക്കും, സ്കൂൾ ശാസ്ത്ര പ്രതിഭക്കും ആദരം.

വെള്ളാറ്റഞ്ഞൂർ : ലോക്ക് ഡൌണുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവർത്തനങ്ങളിൽ, കാരുണ്യത്തിന്റെ വെളിച്ചം പകർന്ന കൊച്ചു വിദ്യാർത്ഥിനികളേയും, നാടിന്റെ യുവശാസ്ത്ര പ്രതിഭയായ സ്കൂൾ വിദ്യാർത്ഥിയേയും രാജീവ് ഗാന്ധി അനുസ്മരണ ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് ഉപഹാരം നൽകി ആദരിച്ചു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട വിഷമതകൾ അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുവാനാണ് പഞ്ചായത്തംഗമായ സിമി ടീച്ചറുടെ കൈയ്യിൽ
ലെയ, ലെന എന്നീ പത്തു വയസ്സായ കുരുന്നുകൾ
തങ്ങളുടെ സ്വകാര്യ സമ്പാദ്യമായ 3000 രൂപ ഏൽപ്പിച്ചത്.
ചടങ്ങിൽ സ്കൂൾ ശാസ്ത്രമേളകളിൽ ചെറിയ റോബോട്ട് ഉൾപ്പടെ നിരവധി ശാസ്ത്ര കൗതുകങ്ങൾ നിർമ്മിച്ച ഷാരോണിനേയും, ഉപഹാരങ്ങൾ നൽകി ആദരിച്ചു. തയ്യൂർ തുണ്ടുവിള ഷിജു ബേബി – ബിനി ദമ്പതികളുടെ മക്കളാണ്, നിർമ്മല ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥിനികളായ ലെന, ലയ എന്നിവർ. പഴങ്കൻ പോൾസൻ- ഷൈനി ദമ്പതികളുടെ മകനാണ് ഷാരോൺ.
.യൂത്ത് കോൺഗ്രസ്സ് വാർഡ് പ്രസിഡൻറ് ബാസ്റ്റ്യൻ പി.ബി.യോഗത്തിന് സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി പി.എൻ.അനിൽ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ
ഭീകരവാദവിരുദ്ധ സന്ദേശം നൽകി. യൂത്ത് കോൺഗ്രസ്സ് വാർഡ് പ്രസിഡൻറ് ഫ്രാന്റൊ ഫ്രാൻസിസ് അധ്യക്ഷനായിരുന്നു.
പഞ്ചായത്തംഗങ്ങളായ സിമി എൻ.ഡി, എൽസി ഔസേഫ് എന്നിവർ പുരസ്കാര വിതരണം നടത്തി. ദളിത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻറ് കൃഷ്ണൻ തയ്യൂർ,
മണ്ഡലം വൈസ് പ്രസിഡന്റ് ജോഷി വി.സി, ജോസ് പി.ഡി, ജോസ് പി.ടി, രാജൻ.കെ.എ ,അതുൽ കൃഷ്ണൻ,വിഷ്ണു,, എന്നിവർ പങ്കെടുത്തു.വാർഡ് സെക്രട്ടറി ഷനോജ് ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.

Comments are closed.