രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം സമഭാവന ദിനമായി ആചരിച്ചു.

കുറ്റ്യാടി:മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇരുപത്തി ഒൻപതാം രക്തസാക്ഷിത്വദിനം കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സമഭാവന ദിനമായി ആചരിച്ചു. പ്രവർത്തകർ സമഭാവന പ്രതിജ്ഞ എടുത്തു.ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു .ബ്ലോക്ക് ജനറൽ സെക്രട്ടറി ടി സുരേഷ് ബാബു പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ പി അബ്ദുൾ മജീദ്, എസ് ജെ സജീവ് കുമാർ, പി പി ആലികുട്ടി, പി പി ദിനേശൻ, സി കെ രാമചന്ദ്രൻ ,മംഗലശ്ശേരി ബാലകൃഷ്ണൻ,കെ പി കരുണൻ, എ കെ വിജീഷ്, പി പി ശശികുമാർ, എൻ കെ ദാസൻ,വി ടി റഫീഖ്, എൻ സി യാസർ
എന്നിവർ നേതൃത്വം നൽകി
മണ്ഡലത്തിലെ മുഴുവൻ വാർഡു കമ്മിറ്റികളുടേയും നേതൃത്വത്തിൽ പ്രവർത്തകർ സമഭാവന പ്രതിജ്ഞ എടുത്തു
Comments are closed.