1470-490

ഗർഭിണിയായ യുവതി നേരിട്ട ദുരിതം

ഗർഭിണിയായ യുവതി നേരിട്ട ദുരിതം – താങ്ങായി പോലീസ് സഹായത്തോടെ എസ്.ഡി.പി.ഐ പ്രവർത്തകർ.

പരപ്പനങ്ങാടി: ദുബൈയിൽ നിന്ന് ഭർത്താവിനോടൊപ്പം വന്ന ഗർഭിണിയായ യുവതി അടക്കമുള്ളവർക്ക് താങ്ങായിപോലീസ് സഹായത്തോടെഎസ്.സി.പി.ഐ പ്രവർത്തകർ.മംഗലാപുരം ബന്ദ് വാല താലൂക്കിലെ ഓറോട്ട് പടവ് സ്വദേശിനികളായ കദീജത്തുൽ സൗദ, ഇവരുടെ മൂന്ന് വയസ്സ് കാരൻ,സഹോദരി നബീസത്തുൽ മരിയ എന്നിവർക്കാണ് നാട്ടിലെത്താൻ 2 ദിനം മുഴുവൻ താങ്ങായി എസ്.ഡി.പി.ഐ പ്രവർത്തകർ നിന്നത്.ദുബൈയിൽ കുടുംബസമേതം താമസിക്കുന്ന ഇവരിൽ സൗദയുടെ ഭർത്താവ് പരപ്പനങ്ങാടി സ്വദേശിയോടൊപ്പം കഴിഞ്ഞ ദിവസം ഇവർ വീമാനമാർഗം എത്തുകയായിരുന്നു. ഭർത്താവിൻ്റ അസുഖത്തിന് ശസ്ത്രക്രിയ വന്നതിനാൽ ഇദ്ധേഹത്തെ നേരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.കൂടെയുള്ള 2 യുവതികളേയും ഭർത്താവിൻ്റെ ബന്ധുവിട്ടിലേക്ക് മാറ്റിയെങ്കിലും കൊറോണ ഭീതി മൂലം ഇവർക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങൾ എസ്.ഡി’ പി.ഐ തിരൂരങ്ങാടി മണ്ടലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി എസൈരാജേന്ദ്രൻ നായർ സ്പെഷ്യൽ ബ്രാഞ്ച് എസൈ ശശീധരൻ ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെ ഇവരുടെ മംഗലാപുരത്തുള്ള വീട്ടിലെത്തിക്കാൻ കളമൊരുക്കുകയായിരുന്നു. ഇതിനായി ആംബുലൻ ഡ്രൈവറും എസ്.ഡി.പി.ഐ പ്രവർത്തകരുമായ ഉള്ളണം അബ്ദുൽ റസാഖ്, ഭാര്യയും വനിത വിം ഭാരവാഹിയുമായ ബുഷറയും തയ്യാറായി. ഇവരുടെ കുട്ടികളെ ബന്ധുക്കളുടെ അടുത്താക്കി യാത്രക്ക് ഒരുങ്ങുകയായിരുന്നു.ഇതോടെ 2 യുവതികളുമായി പരപ്പനങ്ങാടിയിലെ ബന്ധുവീട്ടിൽ നിന്ന് ഇവരുമായി പുറപ്പെട്ടു. 5 മണിക്കൂർ കൊണ്ട് കാസർഗോഡ് ജില്ല അതിർത്ഥിയിൽ എത്തിയെങ്കിലും കർണാടക സംസ്ഥാനത്തേക്ക് കടക്കാൻ സാങ്കേതിക പ്രശ്നങ്ങൾ കാരണം കഴിഞ്ഞില്ല. രാത്രി 2 മണി വരെ അതിർത്തിയിലും ,മറ്റും കഴിഞ്ഞ ഇവർക്ക് എവിടെയും തങ്ങാൻ ഇടം കിട്ടിയില്ല. പിന്നീട് ഇവരെ കാസർഗോട്ടെ SDPl പ്രവർത്തകർ അതിർത്ഥിയിൽ നിന്ന് 35 കിലോമീറ്റർ ഇപ്പുറത്ത് വീട്ടിൽ താമസിപ്പിച്ചു.അതിർത്ഥി ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ ശത്രുവിനോടെന്ന പോലെയാണ് പെരുമാറിയതെന്നും, ആരോട് ചോദിച്ചാണ് ഗർഭം ഉണ്ടാക്കിയെതെന്നുംമുള്ള ചോദ്യവും ഭീഷണിയും മൂലം മാനസിക പീഡനമാണ് ഇവർക്ക് നേരിടേണ്ടി വന്നതെന്ന് കൂടെ പോയ ആംബുലൻസ് സഹായികളായ റസാഖും, ബുഷറയും പറയുന്നു. പീഡനം സഹിക്കവയ്യാതെ രാത്രി മലപ്പുറത്തേക്ക് തങ്ങളുടെ വീട്ടിലേക്ക് കൊണ്ട് വന്നാലോ എന്നു വരെ ഇവർ ചിന്തിച്ചു.സ്ത്രീകളും അതിന് തയ്യാറായി,കേരളത്തിൽ നിന്നുള്ള വാഹന ഗതാഗതം പൂർണ്ണായി കർണ്ണാടക സർക്കാർ അടച്ചതോടെ ആകെ പ്രതിസന്ധിയിലായി. പിന്നീട് കാസർകോട്ടെയും, മംഗലാപുരത്തേയും പ്രവർത്തകർ കാട്ടിനുള്ളിലെ ഊടുവഴികളിലൂടെ ഇവരുടെ വീട്ടിലെത്തിച്ചതോടെയാണ് 2 ദിവസത്തെ പോരാട്ടത്തിന് അറുതിയായത്.അവശകളായ ഗർഭിണിയടക്കമുള്ള 2 യുവതിയും മകനുമായി തങ്ങൾ നേരിടേണ്ടി വന്ന തിക്താനുഭവങ്ങൾ ജീവിതത്തിൽ മറക്കാൻ കഴിയില്ലെന്നും, പ്രവർത്തന മേഖലയിൽ വലിയ ഇത്തരം പ്രവർത്തനങ്ങൾ വലിയ അനുഭവമാണന്നും റസാഖും, ഭാര്യ ബുഷറയും പുഞ്ചിരിയോടെ പറയുന്നു.
പടം :ആംബുലൻസ്, റസാഖ്, ബുഷറ,

Comments are closed.