1470-490

പാലക്കാട് ജില്ലയിൽ ഒരാൾക്ക് കോവിഡ് 19 സ്വീകരിച്ചു

പാലക്കാട് .ജില്ലയിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് വന്ന പട്ടാമ്പി കൊടുമുണ്ട സ്വദേശി(64)ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ മലപ്പുറം, തൃശൂർ സ്വദേശി ഉൾപ്പെടെ 21 പേരായി.
ഒരു ആലത്തൂർ സ്വദേശിയും മങ്കര സ്വദേശിയും ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ചികിത്സയിലുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ച വ്യക്തി ചെന്നൈയിൽ നിന്നും മെയ് 17നാണ് ജില്ലയിൽ എത്തിയത്. നാട്ടിലെത്തിയശേഷം മുതുതല പഞ്ചായത്തിലെ ഇൻസ്റ്റിറ്റ്യൂഷ്ണൽ ക്വാറന്റൈനിൽ കഴിഞ്ഞു വരികെ രോഗലക്ഷണങ്ങൾ കാണപ്പെട്ടതിനാൽ മെയ് 19ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെയ് 20ന് സ്രവം പരിശോധനയ്ക്കയച്ചു. തുടർന്ന് ഇന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689