1470-490

ദേശീയ ഭീകരവാദവിരുദ്ധ ദിനം ആചരിച്ചു.

പുലിയന്നൂർ, രാജീവ്ഗാന്ധി റൂറൽ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ദേശീയ ഭീകരവാദവിരുദ്ധ ദിനം ആചരിച്ചു. ലോക്കൗട്ട് നിബന്ധനകൾ പാലിച്ചുകൊണ്ട് സംഘത്തിൽ വെച്ച് നടന്ന രാജീവ് ഗാന്ധി അനുസ്മരണചടങ്ങിൽ , സംഘം പ്രസിഡന്റ് ശ്രീ പി.എൻ.അനിൽ മാസ്റ്റർ അധ്യക്ഷനായിരുന്നു. ഡയറക്ടർ പൗലാസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. വേലൂർ ഗ്രാമപഞ്ചായത്തംഗം ശ്രീജ നന്ദൻ ഭീകരവാദവും, രാഷ്ട്രങ്ങളും എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു .ഡയറക്ടർമാരായ, ജോസഫ് കെ.എ, രാജൻ പെരുവഴിക്കാട്ട്, രാമകൃഷ്ണൻ, പരമേശ്വരൻ വി എസ്, ബെന്നി പി എം, വാസുദേവൻ ടി.ബി., മജീഷ്, ഗ്രേയ്സി ജോഷി, ലക്ഷ്മി മേനോൻ സി, സതി ജിൻരാജ്. എന്നിവർ ചടങ്ങിൽ പങ്കെടുത്തു..സംഘം സെക്രട്ടറി ജോയ്സി വി.എൽ നന്ദി രേഖപ്പെടുത്തി.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069