1470-490

രക്തദാനവും, ഭക്ഷ്യ കിറ്റും വിതരണം ചെയ്ത് മോഹൻലാൽ ആരാധക കൂട്ടായ്മ

കോട്ടയ്ക്കലിലെ തിയേറ്ററുകളിലെ ജീവനക്കാർക്ക് ഓൾ കേരള മോഹൻലാൽ ഫാൻസ്‌ & കൾച്ചറൽ വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ
ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നു.

60 മത് പിറന്നാൾ ദിനത്തിൽ രക്തദാനവും, ഭക്ഷ്യ കിറ്റും വിതരണം ചെയ്ത് കോട്ടയ്ക്കലിലെ മോഹൻലാൽ ആരാധക കൂട്ടായ്മ.

കോട്ടയ്ക്കൽ:
ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന മോഹൻലാലിന്റെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് ഓൾ കേരള മോഹൻലാൽ ഫാൻസ്‌ & കൾച്ചറൽ വെൽഫെയർ അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള  കോട്ടക്കൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്ത ദാനവും ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു.കോട്ടയ്ക്കലിലെ പ്രമുഖ തിയേറ്ററുകളിലെ ജീവനക്കാർക്കാണ് ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തത്.
ഫാൻസ്‌ അസോസിയേഷൻ മലപ്പുറം ജില്ലാ സെക്രട്ടറി സുരേഷ് കോട്ടക്കൽ,
മേഖല പ്രസിഡന്റ് പ്രമോദ്, സെക്രട്ടറി ഗഫൂർ ബാബു,
മേഖല അംഗങ്ങളായ ബാലകൃഷ്ണൻ,ഷാരോൺ,ഷിബിൻ,നിഖിൽ,രജിത്,അർജുൻ,നസീർ തുടങ്ങിയവർ ചടങ്ങിൽ സംബദ്ധിച്ചു. 

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098