1470-490

പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കരുതലായി പ്രവാസി കൂട്ടായ്മ.

കൊറോണാ ഭീതി നിലനിൽക്കുമ്പോൾ നിരവധി രോഗികൾ വന്ന് പോകുന്ന ആനന്ദപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കരുതലുമായി പ്രവാസികളുടെ കൂട്ടായ്മ. പ്രാഥമിക പരിശോധനയായ ശരീരോഷ്മാവ് അളക്കുന്നതിനുള്ള ‘അത്യാധുനിക ഇൻഫ്രാറെഡ് തെർമോ മീറ്ററുകളാണ് ഇവർ സംഭാവന ചെയ്തത്. സൗദി അറേബ്യയിൽ ജോലിചെയ്യുന്നവരാണ്, ആനന്ദപുരത്തെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ വഴി ആനന്ദപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു തെർമോ മീറ്ററുകൾ നൽകിയത്.
യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ, യൂത്ത് കോൺഗ്രസ്‌ ഇരിഞ്ഞാലക്കുട അസംബ്ലി മണ്ഡലം പ്രസിഡന്റ്‌ വിബിൻ വെള്ളയത്ത്‌ എന്നിവർ ചേർന്ന് ആശുപത്രി സൂപ്രണ്ട് ഡോ :രാജീവ്‌ കുമാറിന് ഇവ കൈമാറി.
യൂത്ത് കോൺഗ്രസ്‌ ആനന്ദപുരം മേഖല പ്രവർത്തകരായ എബിൻ ജോൺ, റിജോൺ ജോൺസൻ, ഐവിൻ, നൈജോ, അജീഷ്, റിജോ, ഗോഡ്‌വിൻ, ആൽഫ്രഡ്‌, ആൽവിൻ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ.കെ. സന്തോഷ്‌, ജോമി ജോൺ, രാമകൃഷ്ണൻ, പഞ്ചായത്ത്‌ അംഗങ്ങളായ മോളി ജേക്കബ്, വൃന്ദകുമാരി എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879