1470-490

മലപ്പുറം ജില്ലയിൽ അഞ്ച് പേർക്ക് കൂടി കോവിഡ് 19 സ്വീകരിച്ചു

മലപ്പുറം .ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അബുദബിയില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശി 24 വയസുള്ള വനിത, ക്വലാലംപൂരില്‍ നിന്നെത്തിയ കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശി 21 കാരന്‍, കുവൈത്തില്‍ നിന്നെത്തിയ രണ്ടത്താണി ചിറ്റാനി സ്വദേശി 59 കാരന്‍, മുംബൈയില്‍ നിന്ന് ഒരുമിച്ചെത്തിയ തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി 50 കാരന്‍, തെന്നല തറയില്‍ സ്വദേശി 45 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു. ഇവര്‍ അഞ്ച് പേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മെയ് 16 ന് അബുദബിയില്‍ നിന്ന് കരിപ്പൂരെത്തിയ ഐ.എക്‌സ് – 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് കൂട്ടിലങ്ങാടി സ്വദേശിനി തിരിച്ചെത്തിയത്. മെയ് 17 മുതല്‍ വള്ളിക്കാപ്പറ്റയിലെ വീട്ടില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിഞ്ഞു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 18 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശി മെയ് 10 ന് ക്വലാലംപൂരില്‍ നിന്ന് ഐ.എക്‌സ് – 683 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കൊച്ചിയിലെത്തി. എടപ്പാളിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് മെയ് 20 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
രണ്ടത്താണി ചിറ്റാനി സ്വദേശി 59 കാരന്‍ കുവൈത്തില്‍ നിന്ന് ഐ.എക്‌സ് – 394 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മെയ് 13 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. എടപ്പാളിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചു. മെയ് 18 ന് ഇയാളുടെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. ഇന്ന് (മെയ് 21) മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
തെന്നല വെസ്റ്റ് ബസാര്‍ സ്വദേശിയും തെന്നല തറയില്‍ സ്വദേശിയും മുംബൈയില്‍ നിന്ന് സര്‍ക്കാര്‍ അനുമതിയോടെ മെയ് 14 ന് സ്വകാര്യ വാഹനത്തില്‍ സ്വന്തം വീടുകളിലെത്തി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പ്രത്യേക നിരീക്ഷണം ആരംഭിച്ചു. മെയ് 18 നാണ് ഇരുവരുടേയും സാമ്പിളെടുത്ത് പരിശോധനക്കയച്ചത്. ഇന്ന് (മെയ് 21) മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689