1470-490

കോവിഡ് കാലത്തെ സ്നേഹസ്പർശമായി വീണ്ടും എൽ.എസ്.ഡബ്ല്യു .എ.കെ

” മനസ്” മാനസികാരോഗ്യ കേന്ദ്രത്തിൽ എൽ.എസ്.ഡബ്ല്യൂ.എ.കെപ്രവർത്തകർ ഭക്ഷണം എത്തിച്ചപ്പോൾ

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന സഹജീവികൾക്കായി കരുണയുടെ കരം നീട്ടി വീണ്ടും എൽ.എസ്.ഡബ്ല്യു. എ.കെ.പ്രവർത്തകർ. അത്തോളി തലക്കുളത്തൂരിൽ പ്രവർത്തിക്കുന്ന “മനസ്” മാനസികാരോഗ്യ കേന്ദ്രത്തിലെ മുപ്പതിൽപരം കൂടപ്പിറപ്പിറപ്പുകൾക്കും പത്ത് ജീവനക്കാർക്കും ഒരു ദിവസത്തെ ഭക്ഷണം നൽകിയാണ് ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസ്സോസിയേഷൻ ഓഫ് കേരളയുടെ ബാലുശ്ശേരി മേഖല കമ്മിറ്റി കോവിഡ് കാലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വീണ്ടും മാതൃകയായത്. ലോക് ഡൗണിൽ കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി ബാലുശ്ശേരി മേഖലയിലെ നിരവധി കുടുംബക്കൾക്ക് അവശ്യസാധനങ്ങൾ സംഘടന എത്തിച്ചു നൽകിയിരുന്നു.മൂന്നാം ഘട്ടമായി അത്തോളി, ബാലുശ്ശേരി സ്റ്റേഷൻ പരിധിയിലെ നിയമപാലകർക്കും ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ജീവനക്കാർക്കും ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സന്നദ്ധ സേവകർക്ക് സമാശ്വാസമേകുകയുണ്ടായി. “മനസ്സ് “മാനസികാരോഗ്യ കേന്ദ്രത്തിലെ സഹജീവികൾകൾക്ക് ഓരോ മാസവും ഇത്തരം ജീവകാരുണ്യ പ്രവർത്തനം തുടരാനുള്ള പദ്ധതിയെക്കുറിച്ചും സംഘടനയുടെ മേഖല കമ്മിറ്റി ആലോചിച്ചു വരുന്നു. സേവന പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകിയ സംസ്ഥാന കമ്മറ്റി അംഗം അസീസ് അമാന, ജില്ല ട്രഷറർ വേണു കുപ്പേരി, മേഖല പ്രസിഡണ്ട് പ്രജീഷ് കക്കഞ്ചേരി ,സിക്രട്ടറി സലാം പാലോളി, ട്രഷറർ ഷൈജൽ കാക്കൂർ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069