1470-490

ഹോമിയോപ്പതി ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് വിതരണം

മലപ്പുറം: ഹോമിയോപ്പതി ഇമ്യൂണ്‍ ബൂസ്റ്റര്‍  മരുന്ന് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള ഹോമിയോപ്പതി ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകളുടെ വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത/ സ്വകാര്യ ഹോമിയോ സ്ഥാപനങ്ങളില്‍ നിന്നും മരുന്ന് ലഭിക്കുമെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  ഒന്നാം ഡോസ് കഴിച്ചവര്‍ ഒരു മാസം തികയുന്ന മുറയ്ക്ക് രണ്ടാം ഡോസ് കഴിക്കണം. രണ്ടാം ഡോസ് മരുന്നുകള്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കും. രോഗ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഓരോ മാസവും ഇതേ ഡോസ് ആവര്‍ത്തിക്കണം. 

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253