1470-490

മുല്ലശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ…

പാവറട്ടി .അന്താരാഷ്ട്രനിലവാരത്തിലേക്കുയർത്തുന്ന മുല്ലശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ‘ഭാഗമായി കെട്ടിടത്തിന്റെ മെയിൻവാർപ്പ് നടന്നു.
സംസ്ഥാന സർക്കാറിൽ നിന്നും അഞ്ച് കോടിയും മുരളി പെരുനെല്ലി എം.എൽ.എ. യുടെ ആസ്തി വികസന പദ്ധതിയിൽ നിന്നും പതിനേഴ് ലക്ഷം രൂപയും ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്. ആദ്യം കരാറെടുത്ത ശ്രീ ശൈലം ഗ്രൂപ്പ് കൃത്യമായി പണി നടത്താത്തതിനാൽ എം.എൽ.എ. നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും തുടർന്ന് സർക്കാരുമായി ബന്ധപ്പെട്ട് അവരെ ഒഴിവാക്കി സൗത്ത് ഇൻഡ്യൻ കൺസ്ട്രക്ഷൻസ് എന്ന പുതിയ കരാറുകാരെ തെരെഞ്ഞെടുത്ത് ഇപ്പോൾ പണി പുരോഗതിയിലാണ്. മാർച്ച് 18 ന് പ്രവൃത്തി തുടങ്ങിയെങ്കിലും ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ നിർത്തിവെക്കേണ്ടി വന്നു. തുടർന്ന് കളക്ടറുമായി ബന്ധപ്പെട്ട് ഏപ്രിൽ 28 മുതൽ ലോക്ഡൗണിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പ്രവൃത്തി തുടരുകയായിരുന്നു. കോഴിക്കോട് നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതടക്കമുള്ള എല്ലാ കാര്യങ്ങളിലും എം.എൽ.എ.യുടെ നിസ്സീമമായ സഹകരണമാണുണ്ടായതെന്ന് കരാറുകാർ അഭിപ്രായപ്പെട്ടു.
വാപ്കോസ് ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ കൈറ്റിനാണ് ചുമതല. മൂന്നു നിലകളിലായി ഹയർസെക്കണ്ടറി വിഭാഗത്തിന് നാലുക്ലാസ് മുറികൾ, ഹൈസ്കൂൾ വിഭാഗത്തിന് ഒമ്പത് ക്ലാസ് മുറികൾ, രണ്ട് കമ്പ്യൂട്ടർ ലാബുകൾ, രണ്ട് ആർട്സ് റൂമുകൾ, എൻ.എസ്.എസ്. ഓഫീസ്, ലാംഗേജ് ക്ലാസ്റൂം, ഓഫീസ് ബ്ലോക്ക്, തുടങ്ങി അറ്റാച്ച്ഡ് ടോയ്ലറ്റ് അടക്കമുള്ള കെട്ടിട സമുച്ചയമാണ് നിർമ്മാണ പുരോഗതിയിലുള്ളത്. മെയിൻ വാർപ്പ് നടക്കുന്ന സമയത്ത് മുരളി പെരുനെല്ലി എം.എൽ.എ. സ്ഥലത്തെത്തി പുരോഗതി വിലയിരുത്തി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253