1470-490

ഗാഗുൽത്ത ധ്യാന കേന്ദ്രത്തിലെ ക്വാറന്റൈനിൽ അമ്പത്തിയാറുപേരായി

തലക്കോട്ടുക്കര ഗാഗുൽത്ത ധ്യാന കേന്ദ്രത്തിൽ സജ്ജമാക്കിയ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലുള്ള പ്രവാസികളുടെ എണ്ണം അമ്പത്തിയാറായി. ബുധനാഴ്ച്ച എത്തിയ  കൊച്ചിൻ – ക്വാലാലംപൂർ ഫ്ലൈറ്റിലെത്തിയ 18 സംഘത്തിനും  ലണ്ടനിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കെത്തിയ ഫ്ലൈറ്റിൽ എത്തിയ പതിനൊന്ന് പേർക്കും ശേഷം വ്യാഴാഴ്ച്ച പുലർച്ചെയോടെ എത്തിയ 25 പേർ  കൂടി ക്വാറന്റൈൻ കേന്ദ്രത്തിലെത്തിയതോടെയാണ് അംഗസംഖ്യ 56-ൽ എത്തിയത്.മനില -കൊച്ചി ഫ്ലൈറ്റിലെത്തിയ 14 പേർ ഫിലിപ്പിയനിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളാണ്. സലാല-കോഴിക്കോട് ഫ്ലൈറ്റിൽ 11 പേരാണ് ഗാഗുൽത്തയിലെ ക്വാറന്റൈൻ കേന്ദ്രത്തിലെത്തിയിട്ടുള്ളത്.ചൂണ്ടൽ പഞ്ചായത്തിലുൾപ്പെടുന്ന ഈക്വാറന്റൈൻ കേന്ദ്രത്തിൽ 70 പേരെ താമസിപ്പിക്കുന്നതിനാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. ഇതിൽ കൂടുതൽ ആളുകൾ എത്തിയാൽ അക്കിക്കാവിലെ പി.എസ്.എം. ഡെന്റൽ കോളേജിൽ സജ്ജമാക്കിയ ക്വാറന്റൈൻ കേന്ദ്രത്തിലേക്കാണ് മാറ്റുക. കുന്നംകുളം താലൂക്കിന്റെ പരിധിയിലുള്ള നാല് ക്വാറന്റൈൻ കേന്ദ്രങ്ങളിൽ ആദ്യം വെള്ളറക്കാട് തേജസ് എഞ്ചിനീയറിങ്ങ് കോളേജിലും, പിന്നീട് വേലൂർ പഞ്ചായത്തിലുള്ള വിദ്യാ എഞ്ചിനീയറിങ്ങ് കോളേജിലുമാണ് പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യമൊരുക്കിയിട്ടുള്ളത്.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069