1470-490

തരിശുഭൂമിയിലെ ഭക്ഷ്യവിള കൃഷിക്ക് സഹായധനം

തരിശുഭൂമിയിലെ ഭക്ഷ്യവിള കൃഷിക്ക് സഹായധനം :- നരിക്കുനി: നരിക്കുനി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ സുഭിക്ഷ കേരളം പദ്ധതി പ്രകാരം തരിശു ഭൂമികളിൽ ഭക്ഷ്യ വിളകൾ കൃഷി ചെയ്യുന്നതിന് സഹായധനം നൽകുന്നു. ഭക്ഷ്യ സുരക്ഷാ മുൻനിർത്തി വയലുകൾ അതിലേക്ക് കൃഷിക്കാവശ്യമായ ഉയർന്ന വിളവ് ലഭിക്കുന്ന നെൽവിത്ത് സൗജന്യമായും, രാസവളങ്ങൾക്ക് 50 ശതമാനം സബ്സിഡിയും , ജൈവവളങ്ങൾക്ക് 75 ശതമാനം സബ്സിഡിയും , കൂലി ചെലവിലേക്ക് 17000/- രൂപ എന്നിവ നൽകുന്നു. ഇടവിളകൃഷി പ്രോത്സാഹനത്തിന് കിഴങ്ങുവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവ കൃഷി ചെയ്യുന്നതിന് 30,000 /-രൂപ വരെയും , സബ്സിഡി നൽകുന്നു. വാഴകൃഷി ഹെക്ടറൊന്നിന് 26,250 /-രൂപയും, മിനിമം 100 വാഴ കൃഷി ചെയ്യുന്നവർക്ക് ജനകീയാസൂത്രണ പദ്ധതി പ്രകാരം ജൈവ രാസവളങ്ങളും സബ്സിഡി നിരക്കിൽ നൽകുന്നു. മരച്ചീനി കൃഷി ചെയ്തവർക്ക് ഇടവിളയായി മുത്താറി വിത്ത് നൽകുന്നു. ഓരോ വാർഡുകളിലും , തരിശുഭൂമി കൃഷി ചെയ്യാൻ തയ്യാറുള്ള രണ്ട് കർഷക ഗ്രൂപ്പുകൾക്ക് നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്നതാണ്. സ്വന്തമായി ഇടവിള നടീൽ വസ്തുക്കൾ സംഭരിച്ച് കൃഷി ചെയ്ത ഗ്രൂപ്പുകൾക്കും, അപേക്ഷിക്കാവുന്നതാണ്. മഴക്കാല പച്ചക്കറി കൃഷിക്ക് 15,000 / -രൂപ ഹെക്ടറൊന്നിന് , സഹായധനമായി ലഭിക്കുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ കൃഷി ആവശ്യത്തിനുള്ള ജലസേചനത്തിനുള്ള പമ്പ് സെറ്റ് കൃഷിഭവനിൽ ബുക്കിംഗ് ചെയ്യാം. കൂടാതെ മണ്ണും ,വളവും ,നിറച്ച് ഗ്രോ ബാഗ് യൂണിറ്റുകൾക്കും, ബുക്ക് ചെയ്യാവുന്നതാണ്. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ കൂടുതൽ വിവരങ്ങൾക്ക് ഫോൺ മുഖേന കൃഷിഭവനുമായി ബന്ധപ്പെടാവുന്നതാണ്. സ്വയം സഹായ സംഘങ്ങൾ, സന്നദ്ധസംഘടനകൾ, ഗ്രൂപ്പുകൾ എന്നിവ കൃഷിഭവനിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069