1470-490

കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ കർഷകർ പ്രതിഷേധിച്ചു

കർഷകസംഘം നേതൃത്വത്തിൽ കുറ്റ്യാടി പോസ്റ്റാഫീസ്സിനു മുന്നിൽ നടന്ന പ്രതിഷേധം കെ പി കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം.

കുറ്റ്യാടി:മഹാമാരിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കാർഷിക മേഖലയെയും രാജ്യത്തെയും കേർപ്പറേററുകൾക്ക് തീരെഴുതുന്ന നയങ്ങൾ തിരുത്തുക, കരിച്ചന്തയ്ക്കും പൂത്തിവെയ്പ്പിനും അവസരമൊരുക്കുന്ന നിയഭേദഗതി പിൻവലിക്കുക ,കാർഷിക കടങ്ങൾ എഴുതിതള്ളുക തുടങ്ങിയ മുദ്രാവാക്യമുയർത്തി കർഷകസംഘം കുന്നുമ്മൽ ഏരിയയിലെ വിവിധ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ കർഷകർ പ്രതിഷേധിച്ചു.തി നൂർ, നരിപ്പറ്റ, കുന്നുമ്മൽ, ചേരാപുരം, വേളം, മൊകേരി, കായക്കൊടി, തളീക്കര, കോവുക്കുന്നു്, ചാത്തൻകോട്ട് നട, തൊട്ടിൽപ്പാലം, കാവിലുംപാറ കുണ്ടുതോട്, മുള്ളൻകുന്ന്, മരുതോങ്കര, വടയം വില്ലേജ് കമ്മറ്റികളുടെ നേത്യത്വത്തിൽ വിവിധ സ്ഥലങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസ്സുകൾക്ക് മുന്നിലാണ് പ്രതിഷേധിച്ചത്. കർഷക സംഘം ജില്ലാ പ്രസിഡൻറ് കെ പി കുഞ്ഞമ്മദ് കുട്ടി കുറ്റ്യാടി പോസ്റ്റാഫീസിന് മുന്നിൽ നടന്ന ഏരിയാ തല ഉദ്ഘാടനം ചെയ്തു. പലേരി ചന്ദ്രൻ അധ്യക്ഷനായി.പി നാണു സ്വാഗതം പറഞ്ഞു. കുണ്ടുതോട് പേസ്റ്റാഫീസിനു മുന്നിലെ പ്രതിഷേധം പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു വി പി കൃഷ്ണൻ അധ്യക്ഷനായി.സി ആർ സുരേഷ് സ്വാഗതം പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253