1470-490

എഡ്യുക്കേഷൻ കമ്മിറ്റി യോഗം ചേർന്നു

ചൂണ്ടൽ ഗ്രാമ പഞ്ചായത്തിലെ  എഡ്യുക്കേഷൻ കമ്മിറ്റിയുടെ യോഗം ചേർന്നു. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം അധ്യക്ഷനായി. പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള പ്രധാന അധ്യാപകർ, പി.ടി.എ.പ്രസിഡണ്ടുമാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്ദ്യോഗസ്ഥർ, വിദ്യാഭ്യാസ സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ പുതിയ അധ്യായന വർഷത്തിലെ അക്കാദമിക കാര്യങ്ങളെ കുറിച്ച് യോഗം ചർച്ച ചെയ്തു. ഓൺലൈൻ പഠന സംവിധാനത്തിന് ആവശ്യമായ ടെലവിഷൻ, മൊബൈൽ എന്നിവ വീട്ടിലുള്ള വിദ്യാർത്ഥികളുടെ വിവര ശേഖരണം നടത്തുന്നതിന് യോഗത്തിൽ തീരുമാനമായി. സംസ്ഥാന തലത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഓൺലൈൻ അധ്യാപക പരിവർത്തന പരിശീലന പരിപാടിയിൽ പഞ്ചായത്തിലെ മുഴുവൻ അധ്യാപകരും പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും, മുഴുവൻ അധ്യാപകരെയും ഉൾപ്പെടുത്തി വാട്ട്സപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്തു. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എസ്.എസ്.എൽ.സി., പ്ലസ്ടു വിദ്യാർത്ഥികൾക്ക് സമഗ്ര ശിക്ഷ കേരള മാസ്കുകൾ വിതരണം ചെയ്യും. വിദ്യാലയങ്ങളുടെ ഭൗതികവും, അക്കാദമികവും, സാമൂഹികവുമായ കാര്യങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്തു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.എ. മുഹമ്മദ്ദ് ഷാഫി, ചൊവ്വന്നൂർ ബി.ആർ.സി. കോർഡിനേറ്റർ ജോൺ.ബി. പുലിക്കോട്ടിൽ, ക്ലസ്റ്റർ കോർഡിനേറ്റർ പി.കെ.അബൂബക്കർ,ആസൂത്രണ സമിതി അംഗം പി.കെ.രാജൻ മാസ്റ്റർ, സി.ബി.ജെലിൻ മാസ്റ്റർ, റിസോഴ്സ് അധ്യാപിക സി.എഫ്. പ്രിജി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253