1470-490

തെരുവിൽ വീണു മരിച്ച വൃദ്ധന്റ ജഡം മകൻ ഏറ്റുവാങ്ങി

തെരുവിൽ വീണു മരിച്ച വൃദ്ധന്റ ജഡം മകൻ ഏറ്റുവാങ്ങി സംസ്കരിച്ചു.’ (മകൻ അച്ചനെ കണ്ടത് 25 വർഷത്തെ വേർപിരിയലിന് ഒടുവിൽ ജനറൽ ആശുപത്രി മോർച്ചറിയിൽ ) – –തലശ്ശേരി—അടുത്തവരെ അകറ്റിയും അകന്നവരെ അടുപ്പിച്ചും മഹേന്ദ്രജാലം കാട്ടുന്ന കോവിഡ് കാലത്തിന്റെ ഏടുകളിൽ ഹൃദയസ്പൃക്കായ ഒരു കണ്ടുമുട്ടലിന്റെ അദ്ധ്യായവും. – കാൽ നൂറ്റാണ്ടിന് മുൻപ് അമ്മയെയും മൂന്ന് മക്കളെയും തനിച്ചാക്കി പാലക്കാട് ചെർപ്പുളശ്ശേരിയിൽ നിന്നും വീടും നാടും ഉപേക്ഷിച്ച് എങ്ങോട്ടേക്കോ ഒളിച്ചോടിയ ഒരു ഗൃഹനാഥനെ മൂത്ത മകൻ കൺകുളിർക്കെ കണ്ട കഥയായിരുന്നു അദ്ധ്യായത്തിലെ ഇതിവൃത്തം. – 25 വർഷത്തെ വേർപിരിയലിന് ഒടുവിൽ ജരാനരകൾ ബാധിച്ച പിതൃസ്വരൂപത്തെ മകൻ കാണുന്നത് തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലായിരുന്നു.- അത് മറ്റൊരു നി യ തീനിയോഗം -തലശ്ശേരിയിലെ തെരുവിൽ വീണു മരിച്ച അച്ചന്റെ ജഡം ഏറ്റുവാങ്ങി വായ് കരിയിട്ട് അന്ത്യകർമ്മങ്ങൾ ചെയ്ത് ലോട്ടസ് ശ്മശാനത്ത് സംസ്കരിക്കുമ്പോൾ മിഴി നനയാതെ പ്രജീഷ് വി തുമ്പി – യു വാവിന്റെ ജീവിതാഭിലാഷമായിരുന്നു അച്ചനുമായുള്ള കൂടിക്കാഴ്ച..-തലശ്ശേരി പഴയ ബസ്സ് സ്റ്റാന്റ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്ത് ഇക്കഴിഞ്ഞ ശനിയാഴ്ച നട്ടുച്ച നേരം തളർന്ന് വീണ വൃദ്ധനെ അഗ്നി രക്ഷാ സേനാ ഭടന്മാരാണ് തൊട്ടട്ടുത്ത ജനറൽ ആശുപത്രിയിലെത്തിച്ചത്.- മണിക്കൂറുകൾക്കകം ഇയാൾ മരണത്തിന് കീഴടങ്ങി.- രാജനെന്നായിരുന്നു ആ ശു പ ത്രി രേഖകളിലുണ്ടായത്.- അജ്ഞാതനെന്ന നിലയിൽ പരിഗണിച്ച പോലീസ് അനന്തര നടപടികൾക്കൊടുവിൽ പിറ്റേന്നാളത്തെ വർത്തമാന പത്രങ്ങളിൽ മരണപ്പെട്ടയാളുടെ പടവും വിവരങ്ങളും പ്രസിദ്ധീകരി പ്പിച്ചിരുന്നു..- ഇത് കാണപ്പെട്ടതോടെയാണ് മരണപ്പെട്ടത് ചിറക്കര ഭാഗത്ത് വീടുകളിൽ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന ആളാണെന്നും സ്വദേശം ചെർപ്പുള്ളശ്ശേരിയാണെന്നും വെളിപ്പെട്ടത് -കോവിഡ് പ്രതിസന്ധിയിൽ കുടുങ്ങി തെരുവാധാരമായ ഇയാൾ നഗരത്തിലെ കടവരാന്തകളിലാണ് അന്തിയുറങ്ങിയിരുന്നത് – വിവരമറിഞ്ഞ് സ്ഥലത്തെ വാർഡ് മെമ്പർ വാഴയിൽ വാസുവുമായി ബന്ധപ്പെട്ട തലശ്ശേരി പോലീസ്മരണപ്പെട്ടയാളുടെ വിലാസം തേടിപ്പിടിച്ചു. – ഇതാണ് ചെർപ്പുളശ്ശേരി കരിമാലക്കുറിശ്ശിയിലെ രാജന്റെ (70) അന്ത്യകർമ്മങ്ങൾക്കായി മകനെ തലശ്ശേരിയിലെത്തിച്ചത്.- രാജന് ഭാര്യയും 3 മക്കളുമാണുള്ളത്.–

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253