1470-490

കൃഷിഭവനുകൾ കാർഷിക സൗഹൃദ സേവന കേന്ദ്രങ്ങളായി മാറ്റണം

”കിസാൻ സമൃദ്ധി 2020 ” പദ്ധതി കെ.എം.സതി ഉദ്ഘാടനം ചെയ്യുന്നു

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: കൃഷിഭവനുകൾ കാർഷിക സൗഹൃദ സേവന കേന്ദ്രങ്ങളായി മാറണമെന്നും കൃഷി ശാസ്ത്രജഞൻമാരുടെ സേവനം കർഷകർക്ക് മതിയാംവിധം ലഭ്യമാക്കണമെന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.സി. സതി പറഞ്ഞു. “അതിജീവനം സമ്മിശ്ര കൃഷി ” പദ്ധതിയുമായി ബന്ധപ്പെട്ട് ഫാർമേഴ്സ് അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ “കിസാൻ സമൃദ്ധി 2020 ” സോണൽ തല ഉദ്ഘാടനം എഫ്.എ.ഒ.ഐ ദേശിയ കൗൺസിൽ അംഗം കീഴലത്ത് കുഞ്ഞിരാമൻെറ വീട്ടു വളപ്പിൽ കേരശ്രീ നാളീകേര തെെ നട്ടുകൊണ്ട് നിർവ്വഹിക്കുകയായിരുന്നു അവർ. എഫ്.എ.ഒ.ഐ ദേശിയ ജനറൽ സെക്രട്ടറി കെ.എം. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു .പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡണ്ട് കെ.പി.ഗംഗാധരൻ മാസ്റ്റർ ,പേരാമ്പ്ര കൃഷി അസിസ്ററൻറ് ലിജീഷ്, എഫ്.എ.ഒ.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം. വേലായുധൻ ,സന്തോഷ് പെരുവചേരി,എം.കുട്ട്യാലി ,കെ.പി. കൃഷ്ണവേണി,അഗിഷ എസ് എന്നിവർ സംബന്ധിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996