1470-490

രാജീവ്‌ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം: കോൺഗ്രസ് അനുസ്മരണം

ഗുരുവായൂർ : മുൻ പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കാരക്കാട് മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ചടങ്ങിൽ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണം ഡി.സി.സി. നിർവാഹക സമിതി അംഗം എ.പി.മുഹമ്മദുണ്ണി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കോങ്ങാട്ടിൽ വിശ്വനാഥമേനോൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ എ.എം. ജവഹർ, കോങ്ങാട്ടിൽ അരവിന്ദാക്ഷമേനോൻ, അഷറഫ് കൊളാടി, മണ്ണൂങ്ങൽ പ്രേമൻ, എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253