1470-490

തുവാന്നൂർ പാടശേഖരം വൃത്തിയാക്കി

സ്ഥിരമായി മാലിന്യം തള്ളിയിരുന്ന തുവാന്നൂർ പാടശേഖരം വൃത്തിയാക്കി. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായാണ് വർഷങ്ങളായി തരിശ് കിടക്കുന്ന പാടശേഖരം വൃത്തിയാക്കിയത്.തൃശൂർ-കുന്നംകുളം പാതയിൽ തുവ്വാന്നൂരിൽ റോഡിന് ഇരുവശത്തും പാഴ്പുല്ലുകൾ വളർന്ന് നിന്നിരുന്ന പാടശേഖരമാണ് ചൂണ്ടൽ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് വൃത്തിയാക്കിയത്. അറവ് മാലിന്യമുൾപ്പെടെയുള്ളവ ഇവിടെ തള്ളുന്നത് സ്ഥിരമായിരുന്നു. മൂക്ക് പൊത്താതെ ഇതു വഴി കടന്നുപോകാനാകാത്ത സ്ഥിതിയായിരുന്നു. കൂടാതെ അറവ് മാലിന്യങ്ങൾ ഭക്ഷിക്കുന്നതിന് എത്തുന്ന തെരുവുനായ്ക്കൾ ഇരുചക്ര വാഹനയാത്രികർക്ക് ഭീഷണിയായി മാറുന്നതും പതിവായിരുന്നു. സ്ഥലം ഉടമകൾ തിരിഞ്ഞ് നോക്കാത്ത ഈ പാടശേഖരങ്ങൾ ഒടുവിൽ പഞ്ചായത്ത് നേരിട്ട് വൃത്തിയാക്കാൻ മുന്നോട്ട് വരുകയായിരുന്നു. മഴക്കാലത്ത് സംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് പഞ്ചായത്ത് പാടശേഖരങ്ങൾ വൃത്തിയാക്കിയത്. ബുധനാഴ്ച്ച രാവിലെ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചാണ് വൃത്തിയാക്കൽ നടത്തിയത്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689